Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി:...

എസ്.എസ്.എൽ.സി: കോഴിക്കോടിന് മികച്ച വിജയം

text_fields
bookmark_border
sslc result
cancel
camera_alt

വി​ജ​യ​മ​ധു​രം... എ​സ്.​എ​സ്.​

എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ കാ​ലി​ക്ക​റ്റ് ഗേ​ൾ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്നു –കെ. ​വി​ശ്വ​ജി​ത്ത്

കോ​ഴി​ക്കോ​ട്: പ​ത്താം​ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. 99.82 ശ​ത​മാ​നം നേ​ടി​യാ​ണ് കോ​ഴി​ക്കോ​ട് മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 43,799 വി​ദ്യാ​ർ​ഥി​ക​ളി​ൽ 43,721 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

പ​രീ​ക്ഷ​യെ​ഴു​തി​യ 22,064 ആ​ൺ​കു​ട്ടി​ക​ളി​ൽ 21,735 പേ​രും 22,008 പെ​ൺ​കു​ട്ടി​ക​ളി​ൽ 21,713 പേ​രു​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. വെ​റും 78 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് അ​യോ​ഗ്യ​രാ​യ​ത്. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ നാ​ലാ​മ​താ​ണ് ജി​ല്ല.

ജി​ല്ല​യി​ൽ 8563 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ഇ​തി​ൽ 2952 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 5611 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. വ​ട​ക​ര ഉ​പ​ജി​ല്ല​യി​ൽ 3359 വി​ദ്യാ​ർ​ഥി​ക​ളും കോ​ഴി​ക്കോ​ട് 2165 വി​ദ്യാ​ർ​ഥി​ക​ളും താ​മ​ര​ശ്ശേ​രി​യി​ൽ 3039 വി​ദ്യാ​ർ​ഥി​ക​ളും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം നേ​ടി​യ​ത് വ​ട​ക​ര ഉ​പ​ജി​ല്ല​യാ​ണ്. 99.95 ശ​ത​മാ​നം. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 16057 വി​ദ്യാ​ർ​ഥി​ക​ളി​ൽ 16049 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. താ​മ​ര​ശ്ശേ​രി ഉ​പ​ജി​ല്ല​യി​ൽ 99.85 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 15169 വി​ദ്യാ​ർ​ഥി​ക​ളി​ൽ 15146 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. കോ​ഴി​ക്കോ​ട് ഉ​പ​ജി​ല്ല​യി​ൽ 12573 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. 12526 പേ​ർ വി​ജ​യി​ച്ചു. 99.63 ആ​ണ് വി​ജ​യ​ശ​ത​മാ​നം.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ൾ നേ​രി​യ കു​റ​വ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ശ​ത​മാ​ന​ത്തി​ലു​ണ്ട്. 99.86 ആ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യ​ശ​ത​മാ​നം.

നൂറിൽ മിന്നി സ്കൂളുകൾ

ന​ടു​വ​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ന​ടു​വ​ണ്ണൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം.168 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ.​പ്ല​സ് ക​ര​സ്ഥ​മാ​ക്കി സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ താ​മ​ര​ശ്ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി. പ​രീ​ക്ഷ എ​ഴു​തി​യ 548 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. വി​ജ​യി​ക​ളെ പി.​ടി.​എ​യും സ്റ്റാ​ഫ് കൗ​ൺ​സി​ലും അ​നു​മോ​ദി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. ദാ​മോ​ദ​ര​ൻ മാ​സ്റ്റ​ർ, സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​സി. സു​രേ​ന്ദ​ൻ മാ​സ്റ്റ​ർ, സു​ധീ​ഷ് ചെ​റു​വ​ത്ത്, പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് പു​തി​യ​പ്പു​റം, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ എ​ൻ. ഷി​ബീ​ഷ്, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ടി. ​മു​നാ​സ്, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ എ. ​ഷീ​ജ, എ​ജു കെ​യ​ർ ക​ൺ​വീ​ന​ർ ടി.​എം. ഷീ​ല, സ്റ്റാ​ഫ് ​സെ​ക്ര​ട്ട​റി വി.​കെ. നൗ​ഷാ​ദ്, പി.​കെ. സ​ന്ധ്യ, വി.​സി. സാ​ജി​ദ്, ദീ​പ നാ​പ്പ​ള്ളി, മു​സ്ത​ഫ പാ​ലോ​ളി, സി. ​മു​സ്ത​ഫ, റ​ഫീ​ഖ് കു​റു​ങ്ങോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​യ്യോ​ളി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഇ​ത്ത​വ​ണ​യും ച​രി​ത്ര​നേ​ട്ടം ആ​വ​ർ​ത്തി​ച്ച് തി​ക്കോ​ടി​യ​ൻ സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ 720 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ​പ്പോ​ൾ 153 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

നൂ​റോ​ളം കു​ട്ടി​ക​ൾ ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ക്കു​മു​റി​ച്ച് വി​ജ​യാ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​പി. ദു​ൽ​ഖി​ഫി​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്റ് സ​ബീ​ഷ് കു​ന്ന​ങ്ങോ​ത്ത്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​എം. മൂ​സ​കോ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ക​രൂ​ൽ: തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​വും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി നേ​ടി ക​രി​യാ​ത്ത​ൻ കാ​വ് ശി​വ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 60 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 11 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സും നാ​ലു പേ​ർ​ക്ക് ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സും ല​ഭി​ച്ചി​ട്ടു​ണ്ട്. 2018 മു​ത​ൽ തു​ട​ർ​ച്ച​യാ​യി എ​ല്ലാ വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം നേ​ടി പി​ന്നാ​ക്ക ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഈ ​സ​ർ​ക്കാ​ർ ക​ലാ​ല​യം ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.

ബാ​ലു​ശ്ശേ​രി, കോ​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും വി​ജ​യം നൂ​റി​ൽ നൂ​റ്

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി, കോ​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും നൂ​റി​ൽ നൂ​റ്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ക്കാ​ല​മാ​യി ര​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​ത്തി​ള​ക്ക​ത്തി​ലാ​ണ്. ബാ​ലു​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഇ​ത്ത​വ​ണ 151 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 151 പേ​രും വി​ജ​യി​ച്ചു. 49 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഫു​ൾ എ ​പ്ല​സി​ൽ 34 ശ​ത​മാ​ന​മാ​ണ് വി​ജ​യം.

കോ​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 509 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 509 പേ​ർ വി​ജ​യി​ച്ചു. 100 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഉ​ണ്ട്. കോ​ക്ക​ല്ലൂ​ർ ഗ​വ. സ്കൂ​ൾ പാ​ഠ്യ​വി​ഷ​യ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ പാ​ഠ്യേ​ത​ര​വി​ഷ​യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​വ​രു​ന്നു​ണ്ട്. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ ക​ലാ​കാ​യി​ക രം​ഗ​ത്ത് മി​ക​വു​റ്റ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​വ​രാ​ണ്.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ കോ​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി ഗ​വ. വെ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 99.9 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. 101 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 100 പേ​ർ വി​ജ​യി​ച്ചു. 23 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

കൊ​യി​ലാ​ണ്ടി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി മേ​ഖ​ല വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. കൊ​യി​ലാ​ണ്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പ​ന്ത​ലാ​യ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പൊ​യി​ൽ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, തി​രു​വ​ങ്ങൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ന​ടു​വ​ത്തൂ​ർ ശ്രീ ​വാ​സു​ദേ​വ ആ​ശ്ര​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യ​മാ​ണ് നേ​ടി​യ​ത്.

107 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി​യ കൊ​യി​ലാ​ണ്ടി ഗ​വ. മാ​പ്പി​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 103 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തി​യ 10 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച​തോ​ടെ കൊ​യി​ലാ​ണ്ടി വി​ജ​യ​ത്തി​ള​ക്ക​ത്തി​ന്റെ നി​റ​വി​ലാ​ണ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് നേ​ടാ​ൻ ക​ഴി​ഞ്ഞ​തോ​ടെ ഏ​റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും.

കൊ​യി​ലാ​ണ്ടി: തു​ട​ർ​ച്ച​യാ​യി ഒ​മ്പ​താം വ​ർ​ഷ​വും നൂ​റു​മേ​നി കൊ​യ്ത് വ​ൻ​മു​ഖം ഗ​വ. ഹൈ​സ്കൂ​ൾ ക​ട​ലൂ​ർ. പ​രീ​ക്ഷ എ​ഴു​തി​യ 82 വി​ദ്യാ​ർ​ഥി​ക​ളി​ൽ 15 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി. ആ​ർ.​എം.​എ​സ്.​എ പ​ദ്ധ​തി പ്ര​കാ​രം ഹൈ​സ്കൂ​ൾ ആ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത​തി​നു​ശേ​ഷം എ​ല്ലാ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ലും നൂ​റു​മേ​നി നി​ല​നി​ർ​ത്താ​ൻ ഈ ​വി​ദ്യാ​ല​യ​ത്തി​ന് സാ​ധി​ച്ചു. ഈ ​വ​ർ​ഷം 18 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി.

എ​ക​രൂ​ൽ: പൂ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 99.56 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 453 വി​ദ്യാ​ർ​ഥി​ക​ളി​ൽ 451 പേ​ർ വി​ജ​യി​ച്ചു. 80 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സും നേ​ടി. പ​ഠ​ന പി​ന്നാ​ക്കാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ്കൂ​ളി​ൽ അ​ഡ്മി​ഷ​ൻ തേ​ടി​യെ​ത്തു​ന്ന​ത്.

സ്കൂ​ൾ ന​ൽ​കു​ന്ന മി​ക​ച്ച രീ​തി​യി​ലു​ള്ള പി​ന്തു​ണ​യും പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളും കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ എ​ജു​കെ​യ​ർ പ​ദ്ധ​തി​യു​ടെ പി​ൻ​ബ​ല​വും സ്കൂ​ളി​ന്റെ വി​ജ​യ​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

മലയോരത്ത് മികച്ച നേട്ടം

മു​ക്കം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം. ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 354 വി​ദ്യാ​ർ​ഥി​ക​ളി​ൽ 353 പേ​ർ വി​ജ​യി​ച്ചു. 137 പേ​ർ ഫു​ൾ എ​പ്ല​സ് നേ​ടി.

നൂ​റു ശ​ത​മാ​ന​ത്തി​ന്റെ വി​ജ​യ​ത്തി​ള​ക്ക​മു​ള്ള മു​ക്കം ഓ​ർ​ഫ​നേ​ജ് ഹൈ​സ്കൂ​ളി​ൽ (ഗേ​ൾ​സ്) 250ൽ 37 ​പേ​രും മ​ണാ​ശ്ശേ​രി എം.​കെ.​എ​ച്ച്.​എം.​എം.​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 119ൽ ​മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളും ഫു​ൾ എ ​പ്ല​സ് നേ​ടി. നൂ​റു ശ​ത​മാ​നം തി​ള​ക്ക​ത്തി​ൽ മ​ങ്ങ​ലേ​റ്റ സ്കൂ​ളു​ക​ളും ഫു​ൾ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 273 പേ​രി​ൽ 36ഉം ​ആ​ന​യാം​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 155ൽ 19 ​വി​ദ്യാ​ർ​ഥി​ക​ളും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

പ്രതിസന്ധിയിലും തളരാതെ ആസിം വെളിമണ്ണക്ക് വിജയം

ഓ​മ​ശ്ശേ​രി: സ്വ​ന്തം ഗ്രാ​മ​ത്തി​ൽ ഹൈ​സ്കൂ​ൾ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​നാ​യി പൊ​രു​തി​യ ആ​സിം വെ​ളി​മ​ണ്ണ നി​രാ​ശ​നാ​വാ​തെ വെ​ല്ലു​വി​ളി​ക​ളോ​ടു പൊ​രു​തി ഒ​ടു​വി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പാ​സാ​യി. എ​ളേ​റ്റി​ൽ എം.​ജെ. ഹൈ​സ്കൂ​ളി​ൽ​നി​ന്നാ​ണ് ആ​സിം പ​ത്താം ത​രം പാ​സാ​യ​ത്. അ​ഞ്ച് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സും ഒ​രു എ, ​ഒ​രു ബി ​പ്ല​സ്, ര​ണ്ട് ബി, ​ഒ​രു സി ​തു​ട​ങ്ങി​യ ഗ്രേ​ഡോ​ടെ​യാ​ണ് ആ​സിം പ​രീ​ക്ഷ പാ​സാ​യ​ത്.

ആസിം

അ​റ​ബി​ക്, മ​ല​യാ​ളം, ബ​യോ​ള​ജി, ഗ​ണി​തം, ഐ.​ടി വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് എ ​പ്ല​സ് ല​ഭി​ച്ച​ത്. സോ​ഷ്യ​ൽ സ​യ​ൻ​സി​ന് എ ​ഗ്രേ​ഡ് ല​ഭി​ച്ചു. ഇ​രു കൈ​ക​ളു​മി​ല്ലാ​ത്ത ആ​സിം സ്ക്രൈ​ബി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. വെ​ളി​മ​ണ്ണ ജി.​എം.​യു.​പി സ്കൂ​ളി​ൽ​നി​ന്ന് ഏ​ഴാം ത​രം പ​ഠ​ന​ത്തി​നു​ശേ​ഷം നാ​ലു​വ​ർ​ഷം സ്കൂ​ളി​ൽ പോ​വാ​തെ ഹൈ​സ്കൂ​ൾ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​നാ​യി വി​വി​ധ സ​മ​ര​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞു.

തു​ട​ർ​ന്ന് എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കാ​തെ​യാ​ണ് പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​നാ​യി എം.​ജെ ഹൈ​സ്കൂ​ളി​ൽ ചേ​ർ​ന്ന​ത്. എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ പ​ഠ​ന​ത്തി​ന്റെ അ​ഭാ​വ​മാ​ണ് ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ഗ്രേ​ഡ് കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും പ്രോ​ത്സാ​ഹ​നം ആ​സി​മി​ന്റെ പ​ത്താം ത​രം വി​ജ​യ​ത്തി​നു തു​ണ​യാ​യി. ഇ​തി​ന​കം നി​ര​വ​ധി റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച ആ​സിം ശാ​രീ​രി​ക പ​രി​മി​തി ജീ​വി​ത വി​ജ​യ​ത്തി​നു ത​ട​സ്സ​മ​ല്ലെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ച്ചി​രി​ക്ക​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര ജേ​താ​വാ​ണ്. മു​ഹ​മ്മ​ദ് ആ​സി​മി​നെ പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

സർക്കാർ സ്കൂളുകളിൽ

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി​യി​ലെ മൂ​ന്ന് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം. പ​ന്നൂ​ർ, കൊ​ടു​വ​ള്ളി, ക​രു​വ​ൻ​പോ​യി​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളാ​ണ് സ​മീ​പ​ത്തെ മ​റ്റ് സ്കൂ​ളു​ക​ളെ പി​ന്നി​ലാ​ക്കി വി​ജ​യം കൈ​വ​രി​ച്ച​ത്. കി​ഴ​ക്കോ​ത്ത് പ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

151 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​രി​ൽ 36 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​മ്പ​ത് എ ​പ്ല​സും ല​ഭി​ച്ചു.

254 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി​യ ക​രു​വ​ൻ​മ്പൊ​യി​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 44 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. 243 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ കൊ​ടു​വ​ള്ളി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 38 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടാ​നാ​യി. 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​മ്പ​ത് എ ​പ്ല​സും ല​ഭി​ച്ചു.

949 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ എ​ളേ​റ്റി​ൽ എം.​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ണ്ട് കു​ട്ടി​ക​ളൊ​ഴി​ച്ച് മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു.

185 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. മ​ട​വൂ​ർ ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 913 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 912 പേ​രും വി​ജ​യി​ച്ചു. 171 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. 60 പേ​ർ​ക്ക് ഒ​മ്പ​ത് എ ​പ്ല​സും ല​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രും പി.​ടി.​എ ക​മ്മി​റ്റി​യും അ​ഭി​ന​ന്ദി​ച്ചു.

അതിഥി തൊഴിലാളിയുടെ മകന് ഫുൾ എ പ്ലസ്; കപൂർ കുടുംബത്തിന് മധുരവും കയ്പുമായി എസ്.എസ്.എൽ.സി ഫലം

നാ​ദാ​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ നാ​ദാ​പു​രം ടൗ​ണി​ൽ ക​ച്ച​വ​ടം ചെ​യ്യാ​നെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ക്പൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ് ക​പൂ​റി​ന്റെ വീ​ട്ടി​ൽ ഒ​രേ​സ​മ​യം സ​ന്തോ​ഷ​വും സ​ങ്ക​ട​വും. ഒ​രു മ​ക​ന് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. എ​ന്നാ​ൽ, മ​റ്റൊ​രു മ​ക​ന് അ​സു​ഖം കാ​ര​ണം മു​ഴു​വ​ൻ പ​രീ​ക്ഷ​യും എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ന്റെ ദുഃ​ഖ​ത്തി​ലാ​ണ് കു​ടും​ബം.

അ​മ​ർ​ജി​ത് സോ​ങ്ക​ർ

രാ​ജ് ക​പൂ​റി​ന്റെ മ​ക്ക​ളാ​യ അ​മ​ർ​ജി​ത്ത് സോ​ങ്ക​റും സ​ണ്ണി സോ​ങ്ക​റും പേ​രോ​ട് എം.​ഐ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ​രീ​ക്ഷ മു​ഴു​വ​ൻ എ​ഴു​തി​യ അ​മ​ർ​ജി​ത്ത് സോ​ങ്ക​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി സ്കൂ​ളി​ന്റെ അ​ഭി​മാ​ന​മാ​യി മാ​റി. എ​ന്നാ​ൽ, സ​ഹോ​ദ​ര​ൻ സ​ണ്ണി സോ​ങ്ക​റി​ന് ആ​ദ്യ​ത്തെ മൂ​ന്നു​പ​രീ​ക്ഷ​ക​ൾ മാ​ത്ര​മേ എ​ഴു​താ​ൻ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ.

പ​രീ​ക്ഷ​ക​ൾ​ക്കി​ടെ കു​ട്ടി അ​സു​ഖ​ബാ​ധി​ത​നാ​വു​ക​യും തു​ട​ർ​ചി​കി​ത്സ​ക്കു​വേ​ണ്ടി ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​കേ​ണ്ടി​യും വ​ന്നു. ഇ​ത് രാ​ജ്ക​പൂ​ർ കു​ടും​ബ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൻ മ​ല​യാ​ള​ത്തി​ന​ട​ക്കം ഫു​ൾ എ ​പ്ല​സ് നേ​ടു​ന്ന​ത് ച​രി​ത്ര​മാ​യി.

അ​തേ​സ​മ​യം സ​ഹോ​ദ​ര​ന് ബാ​ക്കി പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​ത് കു​ട്ടി​യു​ടെ തോ​ൽ​വി​യി​ലും സ്കൂ​ളി​ന് നൂ​റു​മേ​നി ന​ഷ്ട​മാ​കു​ന്ന​തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു. 431 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 77 കു​ട്ടി​ക​ൾ​ക്ക് ഫു​ൾ A+ ല​ഭി​ച്ചു. ഫു​ൾ എ ​പ്ല​സ് നേ​ടി​യ അ​മ​ർ​ജി​ത്ത് സോ​ങ്ക​റി​നെ ഹെ​ഡ്മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCResultKozhikode News
News Summary - SSLC-high result in kozhikode
Next Story