സംസ്ഥാന അവാർഡ് നിറവിൽ ജെ.ഡി.റ്റി വി.എച്ച്.എസ്.എസ് സ്നേഹാരമം
text_fieldsകോഴിക്കോട്: പൂനൂർ പുഴയുടെ തീരത്ത് മനോഹരമായ സ്നേഹാരാമം ഒരുക്കിയ ജെ.ഡി.ടി വി.എച്ച്.എസ്.എസിന് സംസ്ഥാനതല അംഗീകാരം. സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെ അവാർഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിൽ നിന്ന് പ്രോഗ്രാം ഓഫീസർ ഫെബിന ബീഗം ഏറ്റുവാങ്ങി. പത്ത് ദിവസത്തെ ക്യാമ്പിൽ കാരന്തൂർ തൈക്കണ്ടിക്കടവിലാണ് സർഗാത്മകത വിളിച്ചോതുന്ന സ്നേഹാരാമം ഒരുക്കിയത്.
പല നിറങ്ങളിൽ ഇരിപ്പിടവും പ്രകൃതിയുടെ വൈബും ചേർത്തൊരുക്കിയ പൂവാടിക്ക് നാട്ടുകാരുടെ സ്നേഹനിർഭരമായ സഹകരണവും ലഭിച്ചിരുന്നു. സമാനമായ രീതിയിൽ നിരവധി പ്രവർത്തനങ്ങളാണ് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കിയതെന്ന് ഫെബിന ബീഗം പറഞ്ഞു. തങ്ങൾ നിർമിച്ച സ്നേഹാരാമത്തെ കുറിച്ച് നിരവധി കവിതകൾ എഴുതി പ്രോൽസാഹിപ്പിച്ച കവി ദിനേഷ് കാരന്തൂരിനോട് നന്ദിയുണ്ട്. മനോഹരമായ വരികളിലൂടെയും വർണനകളിലൂടെയുമാണ് അദ്ദേഹം കുട്ടികൾക്ക് പിന്തുണ നൽകിയത്.
2024 ജനുവരി ഒന്നിനാണ് ശുചിത്വമിഷൻ കോർഡിനേറ്റർ ഗൗതമൻ , വാർഡ് മെമ്പർ ഷൈജ വളപ്പിൽ, എൻ.എസ്.എസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ എ. ബിന്ദു, പ്രോഗ്രാം ഓഫീസർ ഫെബിന ബീഗം, പി.ടി. എ പ്രസിഡന്റ് കെ.നവാസ്, കാരന്തൂർ എ. എം. എൽ. പിസ്കൂൾ പി. ടി. എ പ്രസിഡന്റ് സിദ്ദീഖ് തെക്കേയിൽ, ദിനേശ് കാരന്തൂർ, അധ്യാപകരായ നൗഷീർ അലി, കെ.പി. ഫാത്തിമ, പി. റോസ്മി എന്നിവരുടെ സാന്നിധ്യത്തിൽ പ്രദേശവാസികൾക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.