പാർക്കിങ് പ്ലാസക്ക് പഴയ കെട്ടിടം പൊളിക്കാൻ നടപടി തുടങ്ങി
text_fieldsകോഴിക്കോട്: ഏറക്കാലമായി പറഞ്ഞുകേൾക്കുന്ന മാനാഞ്ചിറയിലെ പാർക്കിങ് പ്ലാസക്ക് സ്ഥലമൊരുക്കാൻ കോർപറേഷൻ സത്രം ബിൽഡിങ് പൊളിച്ചുമാറ്റാൻ നടപടികളാരംഭിച്ചു. കെ.ടി.ഡി.സി മലബാർ മാൻഷൻ ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് ഹോട്ടൽ ഒഴിപ്പിച്ചെങ്കിലും പൊളിക്കൽ വർഷങ്ങളായി നീണ്ടു പോവുകയായിരുന്നു. കെട്ടിടത്തിൽ ഇപ്പോഴും കടകൾ പ്രവർത്തിക്കുന്നുമുണ്ട്. സത്രം കെട്ടിടം പൊളിച്ചാലുടൻ പാർക്കിങ് പ്ലാസ നിർമാണം തുടങ്ങാനാവുമെന്ന് നഗരസഭ കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു. കെട്ടിടത്തിൽ ഇപ്പോഴുള്ള കടകളുടെ നടത്തിപ്പുകാരുമായി അധികൃതർ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊളിക്കലിെൻറ മുന്നോടിയായി അതിനുള്ള ചെലവ് നഗരസഭ എൻജിനീയറിങ് വിഭാഗം തയാറാക്കി. മൊത്തം 28.53 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയത്. കെട്ടിടത്തിലെ വസ്തുക്കളുടെ മൂല്യം 23.95 ലക്ഷം രൂപ വരുമെന്നും കണ്ടെത്തി. ഇതുപ്രകാരം കെട്ടിടം പൊളിക്കുന്നതിന് നഗരസഭക്ക് 4.58 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ഇത്രയും ചെലവിന് കൗൺസിൽ കഴിഞ്ഞദിവസം അംഗീകാരവും നൽകി.
നഗരത്തിൽ മിഠായി തെരുവിൽ സത്രം ബിൽഡിങ് പൊളിച്ചും സ്േറ്റഡിയത്തിന് സമീപവുമാണ് പാർക്കിങ് പ്ലാസകൾക്ക് പദ്ധതിയിട്ടത്. പാലക്കാട്ടെ കമ്പനിക്ക് കരാർ നൽകുന്ന കാര്യം നഗരസഭ കൗൺസിൽ അംഗീകരിച്ചിരുന്നു. 30 കോടിക്ക് മിഠായി തെരുവിലും 4.41 കോടിക്ക് സ്േറ്റഡിയത്തിന് സമീപവും രണ്ട് അത്യാധുനിക പാർക്കിങ് പ്ലാസകളാണ് ഉയരുക. കിഡ്സണ്‍ കോര്‍ണര്‍, കോര്പറേഷന് സ്റ്റേഡിയം പാര്‍ക്കിങ് പ്ലാസകളുടെ കണ്‍സൽട്ടന്‍സിയായി സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെൻറ് ഡെവലപ്മെന്റിനെ (സി.എം.ഡി) ചുമതലപ്പെടുത്തിയിരുന്നു. ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്റ്റേഡിയത്തില്‍ 34.4 കോടിയും കിഡ്സണ്‍ കോര്‍ണറില്‍ 30 കോടിയും മുതല്‍മുടക്കി പാര്‍ക്കിങ് പ്ലാസ നിര്‍മിക്കാനായിരുന്നു തീരുമാനം. പ്ലാസയുണ്ടാക്കി ഉപയോഗിച്ച് നിശ്ചിതകാലത്തിനകം നഗരസഭക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.