കൃത്രിമ വിലക്കയറ്റത്തിനെതിരെ കര്‍ശന നടപടി -കലക്ടർ
text_fieldsകോഴിക്കോട്: അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ വ്യാപാര പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്നു. വിലവര്‍ധന തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം വിളിച്ചത്.
വിഷു- റമദാന്‍ ഉത്സവ കാലമാണിതെന്നും അന്യായമായി വില വര്‍ധിപ്പിക്കാതിരിക്കാന്‍ വ്യാപാരി സമൂഹം സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കരുതെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിര്‍ബന്ധമായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ല സപ്ലൈ ഓഫിസര്‍ കെ. രാജീവ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുധീര്‍ രാജ്, വ്യാപാരി പ്രതിനിധികളായ വി.പി. മുസ്തഫ, കെ.വി. റഷീദ്, ഫിറോസ്, കെ. സുബ്രഹ്മണ്യന്‍, പി.ടി. ഷുക്കൂര്‍, സില്‍ഹാദ്, എന്‍. സുഗുണൻ, ഹിമാന്‍ഷു, ബാബു കൊണ്ടോട്ടി, വി.എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.