കിടപ്പിലായവർക്ക് ലോകം കാണാൻ വഴിതേടി വിദ്യാർഥികൾ
text_fieldsവെള്ളിമാട്കുന്ന്: പരസഹായമില്ലാതെ എഴുന്നേൽക്കാനോ ചലിക്കാനോ കഴിയാത്തവർക്ക് പുറംലോകം ചുറ്റിക്കാണാനുള്ള വാഹനം ഒരുക്കുകയാണ് ജെ.ഡി.ടി ഇസ്‍ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ സ്റ്റുഡന്റ്സ് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ (എസ്.ഐ.പി.സി).
പതിനെട്ടാം വയസ്സിൽ മരത്തിൽ നിന്നും വീണ് കിടപ്പായയാളുടെ വയനാട് ചുരം കാണണമെന്ന ആഗ്രഹത്തിൽ നിന്നാണ് പുതിയൊരാശയത്തിന് തുടക്കം കുറിച്ചത്.
കിടപ്പിലായവർക്ക് പുറത്തേക്കിറങ്ങാൻ ആംബുലൻസ് സൗകര്യം ഉണ്ടെങ്കിലും യാത്ര ചെയ്യാൻ വൈദ്യസഹായ ഉപകരണങ്ങളും ശുചിമുറി സൗകര്യവും ഉൾപ്പെടുത്തിയുള്ള വാഹനം തരപ്പെടുത്താനുള്ള സഹായം തേടി സൈക്കിൾ സഞ്ചാരത്തിനൊരുങ്ങുകയാണ് വിദ്യാർഥികൾ.
30 ലക്ഷം രൂപയോളം സംഘടിപ്പിക്കാനാണ് സംസ്ഥാനത്ത് വിദ്യാർഥികളുടെ സൈക്കിൾ സഞ്ചാരം. ഇതിനകം എട്ടു ലക്ഷം രൂപ സമാഹരിച്ചു. കാസർകോട് മുതൽ തിരുവനനന്തപുരം വരെ 555 കിലോമീറ്ററാണ് സൈക്കിൾ സഞ്ചാരം.
ജെ.ഡി.ടിയിൽ സഞ്ചാരികൾക്ക് യാത്രാ മംഗളചടങ്ങ് സംഘടിപ്പിച്ചു. ഡോ.പി.സി. അൻവർ, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവർ സംബന്ധിച്ചു. ആഗസ്റ്റിൽ കോഴിക്കോട് കടപ്പുറത്ത് കാർണിവലും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.