പുഴയിൽ വീണ നാലംഗ കുടുംബത്തെ രക്ഷിച്ച വിദ്യാർഥികൾക്ക് അഭിനന്ദന പ്രവാഹം
text_fieldsകൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം കരിയാത്തുംപാറ പുഴയിൽ വീണ കാരന്തൂർ സ്വദേശികളായ നാലംഗ കുടുംബത്തെ രക്ഷിച്ച പ്ലസ് ടു വിദ്യാർഥികൾക്ക് അഭിനന്ദന പ്രവാഹം. രക്ഷാപ്രവർത്തനം നടത്തിയ വിദ്യാർത്ഥികളായ ഒ. കെ. ജസിം, അനു റോഷൻ, ഹമീദ് ആട്ടോത്ത്, റാദിൽ കുന്നത്ത് കണ്ടി, ബുഹാരി, നബീൽ ഷാപ്പുള്ള പറമ്പിൽ, ഷാനിഫ് കരേചാലക്കൽ എന്നിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പൊന്നാട അണിയിച്ചു. നേരത്തെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചിരുന്നു. പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ ഒ. കെ. അമ്മത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: വി. കെ. ഹസീനയും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ, കക്കയം മേഖലകളിൽ സന്ദർശനം നടത്തുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. മേഖലയിലെ അപകട സ്ഥലങ്ങൾ അറിയാതെ എത്തുന്ന സന്ദർശകരെ രക്ഷിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരും മറ്റും ഇല്ലാത്തതിനാൽ പ്രദേശവാസികളാണ് പലപ്പോഴും രക്ഷകരായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.