ഉറ്റവരില്ലാത്തവർക്കായി കുട്ടി പൊലീസിന്‍റെ ‘തണലായി കൂടെ’ പദ്ധതി
text_fieldsഎടച്ചേരി (കോഴിക്കോട്): ‘തണലായി കൂടെ’ എന്ന പദ്ധതിയുടെ ഭാഗമായി എടച്ചേരി തണൽ വീട്ടിലെ ഉറ്റവരില്ലാത്ത ഇരുന്നൂറോളം അംഗങ്ങളെ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ സന്ദർശിച്ചു. ഉറ്റവരില്ലാത്തവർക്ക് പ്രതിമാസം കത്തുകൾ അയച്ച് അവരെ കൂടെ നിർത്തുന്ന പദ്ധതിയാണ് ‘തണലായി കൂടെ’.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം എടച്ചേരി തണൽ വീട്ടിൽ നാർകോട്ടിക്ക് ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ വിദ്യാർഥികൾക്കും തണൽ വീട്ടിലെ അംഗങ്ങൾക്കും പോസ്റ്റ് ഇല്ലന്‍റുകൾ നൽകി നിർവഹിച്ചു. എടച്ചേരി തണൽ വീട് മാനേജർ ഷാജഹാൻ എം.വി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്‍റ് മൂസ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. തണൽ സോഷ്യൽ വർക്ക് എച്ച്.ഒ.ഡി ബൈജു ആയടത്തിൽ പദ്ധതി വിശദീകരിച്ചു.
കോഴിക്കോട് റൂറൽ സ്റ്റഡൻസ് പൊലീസ് കേഡറ്റ് ചുമതല വഹിക്കുന്ന സബ് ഇൻസ്പെക്ടർ സുനിൽ കുമാർ കെ, മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ലസിത്ത് കെ.ജി, സിവിൽ പൊലീസ് ഓഫിസർ സബിത എം, മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സി.പി.ഒ സുധീഷ് കുമാർ, എ.പി.സി.ഒ ശ്രീവിദ്യ കെ, കെ. രാജൻ മാണിക്കോത്ത്, പോക്കർ വി.പി, സനി, ടി.കെ ബാലൻ എന്നിവ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.