വാഹനങ്ങൾക്കുള്ള സോളാർ സ്റ്റേഷനുകൾക്ക് സബ്സിഡി
text_fieldsകോഴിക്കോട്: സർക്കാറിന്റെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച് ആൻഡ് ടെക്നോളജിയുടെ (അനെർട്ട്) ആഭിമുഖ്യത്തിൽ വാഹനങ്ങളിൽ വൈദ്യുതി നിറക്കാനുള്ള സോളാർ സ്റ്റേഷനുകൾക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുമെന്ന് ഏജൻസി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇ-കാറുകളുടെ വ്യാപനം കൂടിയതോടെ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ ആവശ്യമായ സാഹചര്യത്തിലാണിത്.
8-12 ലക്ഷം ചെലവ് വരുന്ന 60 കിലോവാട്ട് ശേഷിയുള്ള ഒരു ഡി.സി ചാർജിങ് മെഷീൻ സ്ഥാപിച്ചാൽ അതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാർ സബ്സിഡിയായി ലഭിക്കും. ഇത്തരം യന്ത്രങ്ങളിൽ രണ്ട് കാറുകൾ ഒരേ സമയം ചാർജ് ചെയ്യാൻ സാധിക്കും.
30-45 മിനിറ്റ് സമയം ചാർജിങ്ങിന് വേണ്ടതിനാൽ റസ്റ്റാറന്റുകളോട് ചേർന്ന് ഇവ സ്ഥാപിച്ചാൽ ബിസിനസ് വർധിപ്പിക്കാനാവും. സൗരോർജ സംവിധാനം ഒരുക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും.
വിവരങ്ങൾക്ക് ഫോൺ: 9188119411. ഇ-മൊബിലിറ്റി ഹെഡ് ജെ. മനോഹരൻ, അനെർട്ട് ജില്ല എൻജിനീയർ അമൽ ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.