േകാഴിക്കോട് ജില്ല ഭരണകൂടത്തിെൻറ മിന്നൽ നിയന്ത്രണത്തിൽ പ്രതിഷേധം
text_fieldsേകാഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും മികച്ചരീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും, ജില്ല ഭരണകൂടത്തിെൻറ മിന്നൽ നിയന്ത്രണങ്ങളിൽ പ്രതിഷേധം ശക്തം.
ഒരാഴ്ചയിലെ രോഗസ്ഥിരീകരണ നിരക്കിെൻറ (ടി.പി.ആർ) ശരാശരി കണക്കാക്കിയാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് ജില്ലയിലെ നിരവധി തദ്ദേശസ്ഥാപനങ്ങളിലെ ജനങ്ങളെ വലച്ചു. അതിർത്തി പ്രദേശങ്ങളിൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കി. മിന്നൽ പണിമുടക്കിെൻറയും ഹർത്താലിെൻറയും പ്രതീതി സൃഷ്ടിച്ചാണ് നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചതെന്നാണ് ആക്ഷേപം.
മുൻകൂട്ടി അറിയിക്കാതെയാണ് വ്യാഴാഴ്ച പകൽ പലയിടത്തും കടകൾ അടപ്പിക്കുകയും റോഡ് അടച്ചിടുകയും ചെയ്തത്. പൊലീസും സെക്ടർ മജിസ്ട്രേറ്റുമാരും ആർ.ആർ.ടി അംഗങ്ങളും ചേർന്നാണ് ജില്ല ഭരണകൂടത്തിെൻറ നിർദേശങ്ങൾ ഉടൻ നടപ്പാക്കാനിറങ്ങിയത്. കടകളിൽ സാധനങ്ങൾ വാങ്ങാൻ വന്നവർ ഉദ്യോഗസ്ഥരുടെ ഇടപെടൽ കാരണം തിരിച്ചുപോകുകയായിരുന്നു.
തീരെ മനുഷ്യത്വമില്ലാതെ പൊലീസും മറ്റും പെരുമാറിയെന്ന് നിർമാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ െകാണ്ടുപോയ േലാറി ഡ്രൈവർമാർ പറയുന്നു. ലോഡിറക്കി തിരിച്ചു വന്നപ്പോഴാണ് റോഡ് അടച്ചത് ഇവരറിഞ്ഞത്. അതേസമയം, ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രം തലേദിവസം നിർദേശം നൽകി വെള്ളിയാഴ്ച മുതൽ നിയന്ത്രണം നടപ്പാക്കുകയും ചെയ്തു.
രോഗവ്യാപനം രൂക്ഷമാകാതിരിക്കാനാണ് വ്യാഴാഴ്ച മുതൽ 14 ദിവസത്തേക്ക് ചില തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 15 ശതമാനത്തിന് മുകളില്‍ രോഗ സ്ഥിരീകരണ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളെ അതിരൂക്ഷം, 20 ശതമാനത്തിന് മുകളിലുള്ളവയെ ഗുരുതരം, 25 ശതമാനത്തിന് മുകളിലുള്ളവയെ അതി ഗുരുതരം എന്നിങ്ങനെ വേര്‍തിരിക്കുകയായിരുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയാണ് കടുപ്പിക്കുന്നത്.
ഇതുവരെയുള്ള മുഴുവൻ നിർദേശങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിച്ച വ്യാപാരികളും നാട്ടുകാരും യാത്രക്കാരും വ്യാഴാഴ്ച ശരിക്കും ബുദ്ധിമുട്ടിലായി. രാവിലെ ജോലിക്ക് പോയവർ തിരിച്ചുവന്നപ്പോൾ റോഡുകൾ അടച്ചതു കണ്ട് ഞെട്ടി. ദൃശ്യമാധ്യമങ്ങളിലോ ജില്ല കലക്ടറുടെ ഫേസ്ബുക്ക് പേജിലോ നിയന്ത്രണങ്ങളെക്കുറിച്ച് അറിയിക്കാനും തയാറായില്ല. പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രേത്യക വാട്സാപ് ഗ്രൂപ്പുകളും നിലവിലുണ്ടെങ്കിലും ആരെയും അറിയിച്ചില്ല.
അതിരൂക്ഷം, ഗുരുതരം, അതിഗുരുതരം എന്നീ വിഭാഗങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ ഏതാണെന്നും ജില്ലഭരണകൂടം പൊതുഅറിയിപ്പ് നൽകിയിട്ടില്ലെന്ന് വ്യാപാരികളും ആരോപിക്കുന്നു. ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി ഗ്രാമപഞ്ചായത്തും തീവ്രമേഖലയായി വ്യാഴാഴ്ച രാവിലെ പത്തിന് പെട്ടെന്ന് പ്രഖ്യാപിച്ചേതാടെ കോഴിക്കോട്-മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം മുടങ്ങിയിരുന്നു. കോട്ടക്കടവ് അടക്കമുള്ള പാലങ്ങളാണ് മുന്നറിയിപ്പില്ലാതെ അടച്ചത്. അതേസമയം, നേരത്തേ അതിതീവ്ര തദ്ദേശ സ്ഥാപനമായി പ്രഖ്യാപിച്ച ഇടങ്ങളിൽ ടി.പി.ആർ താഴ്ന്നിട്ടും നിയന്ത്രണങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.