ഓഷ്വിറ്റ്സിലെ ദുരന്താനന്തര കാഴ്ചകളുമായി സുധീഷ് എഴുവത്ത്
text_fieldsകോഴിക്കോട്: നാസിസ്റ്റ് നരഹത്യകൾക്ക് സാക്ഷിയായ ഓഷ്വിറ്റ്സിലെ ദുരന്താനന്തര കാഴ്ചകളെ ആവിഷ്കരിക്കുന്ന സുധീഷ് എഴുവത്തിന്റെ പ്രദർശനം ശ്രദ്ധേയമാകുന്നു. 2018ൽ ഓഷ്വിറ്റ്സിൽ പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് വ്യക്തമായ വിവരണത്തോടെ സുധീഷ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചത്.
തടവുകാരായ ഇരകളെ പാർപ്പിച്ചിരുന്ന പാളയങ്ങൾ, വധശിക്ഷ നടപ്പാക്കിയിരുന്ന ഗ്യാസ് ചേംബറുകൾ, കഴുമരങ്ങൾ എന്നീ ചിത്രങ്ങളോടൊപ്പം ഇരകൾ ഉപയോഗിച്ചിരുന്ന കണ്ണടകൾ, ചെരിപ്പുകൾ, ബാഗുകൾ തുടങ്ങിയ വസ്തുക്കളുടെ ശേഖരവും ചേരുമ്പോൾ ആ ചരിത്രസംഭവത്തിന്റെ ഭീകരത സന്ദർശകർക്ക് കൂടുതൽ വ്യക്തമാകും. കലാപരമായ ചിത്രപ്രദർശനമെന്നതിലുപരി ക്രൂരത നിറഞ്ഞ ഒരു സംഭവത്തിന്റെ കഥ പറയുക കൂടിയാണ് സുധീഷ് എഴുവത്ത്. പ്രദർശനത്തിലെ ഓരോ ചിത്രങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ വിവരണങ്ങളടങ്ങിയ കൈപുസ്തകവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ഓഷ്വിറ്റ്സിലെ ദുരന്തസംഭവങ്ങൾ ഓർമിപ്പിക്കുമ്പോൾ തന്നെ, അന്നത്തെ ഇരകൾ ഇന്ന് ഫലസ്തീനിൽ നടത്തുന്ന നരഹത്യകളെയും അദ്ദേഹം സ്മരിക്കുന്നു. അതിനുവേണ്ടി ഗസ്സ ദുരന്തസംഭവങ്ങൾ ചേർത്ത് കൊSudheesh Ezhuvath with the post-disaster views of Auschwitzളാഷും ഒരുക്കിയിട്ടുണ്ട്. പാലക്കാട് ചിറ്റൂർ സ്വദേശിയായ സുധീഷ് ഐ.ടി സംരംഭകനാണ്. പ്രദർശനം ഈമാസം 27 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.