വെന്തുരുകി കോഴിക്കോട് നഗരം
text_fieldsകോഴിക്കോട്: നഗരത്തിൽ ചൂട് ഓരോ ദിവസവും കുതിച്ചുയരുന്ന സ്ഥിതിയാണ്. തെരുവിൽ ജോലിചെയ്യുന്നവരുടെ ദുരിതവും അതോടൊപ്പം വർധിക്കുന്നു. രാവിലെ 11 മുതൽ ഉച്ച മൂന്നുവരെ വെയിൽ കൊള്ളരുതെന്നും ചൂടിനെ അതിജീവിക്കാൻ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ മേഖലയിലുമുള്ള തൊഴിലാളികൾക്കും സമയബന്ധിതമായി തങ്ങളുടെ ജോലിചെയ്യാൻ സാധിക്കുമോ?
ചുമട്ടുതൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, നഗരസഭ തൊഴിലാളികൾ, തെരുവു കച്ചവടക്കാർ തുടങ്ങിയവർ ഉദാഹരണം. ഇവർക്ക് ചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ, സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത എന്നിവ വളരെ കൂടുതലാണ്. ദിവസവരുമാനത്തിൽ ജീവിക്കുന്നവർക്ക് വെയിലായാലും മഴയായാലും ദിവസവും അധ്വാനിച്ചാലേ ജീവിക്കാൻ കഴിയൂ എന്ന ബോധ്യമുള്ളതിനാൽ മാറിനിൽക്കാനാകില്ല. ഒരു ദിവസമോ ഒരു മണിക്കൂറോ അവർ ജോലി ചെയ്യാതിരുന്നാൽ അതിന്റെ നഷ്ടം വളരെ വലുതായിരിക്കാം.
നിർജലീകരണം തടയാൻ പൊതുസ്ഥലങ്ങളിൽ കുടിവെള്ളംപോലും ലഭ്യമല്ലാത്ത നഗരത്തിൽ കത്തിയാളുന്ന വെയിലിൽ പണിയെടുക്കുന്നവരുടെ പ്രതികരണങ്ങൾ:
രത്നമണി, കുരുവട്ടൂർ (നഗരസഭ തൊഴിലാളി)
ഈ ചൂടിൽ പണിയെടുക്കാൻ നല്ല പ്രയാസമാണ്. പൊള്ളലേൽക്കാതിരിക്കാൻ ശരീരം ഭൂരിഭാഗവും മൂടിയാണ് നിൽക്കുന്നത്. എന്നാലും ശരീരത്തിൽ ഏൽക്കുന്ന ചൂടിന് കുറവില്ല. കൂടെ ജോലിചെയ്യുന്ന പലർക്കും ചൂടുകാരണം പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. രാവിലെ 6.30 മുതൽ ഉച്ച 12.30 വരെയാണ് ജോലി. ഈ സമയം പുനഃക്രമീകരിക്കണം എന്നാണ് എന്റെ അഭ്യർത്ഥന.
ഉമ്മർ കോയ, ഉള്ളിശ്ശേരിക്കുന്ന് (പാളയം മാർക്കറ്റിലെ കച്ചവടക്കാരൻ)
ഇപ്പോഴത്തെ കാലാവസ്ഥ ജോലിയെ വളരെയധികം ബാധിക്കുന്നുണ്ട്. രാവിലെ 8.15 മുതൽ അഞ്ചു മണി വരെയാണ് ജോലിസമയം. കൊപ്ര, ചുക്ക്, അടക്ക തുടങ്ങിയ സാധനങ്ങളാണ് ലോഡ് എടുക്കുന്നത്. പണി ഉണ്ടെങ്കിലും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചൂട് മാറിയിട്ട് പണിയെടുക്കാം എന്ന് വിചാരിച്ചാൽ പണി നടക്കില്ലല്ലോ.
പി.കെ. നിബിൻ (ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ)
കഴിഞ്ഞതവണത്തേക്കാൾ ചൂട് വളരെ കൂടുതലാണ്. ചൂട് കാരണം പച്ചക്കറി പെട്ടെന്ന് കേടായിപ്പോകുന്നു. ഇന്ന് എടുത്ത പച്ചക്കറി ഇന്നുതന്നെ വിറ്റ് തീർത്തില്ലെങ്കിൽ നഷ്ടമാണ്, നാളത്തേക്ക് സൂക്ഷിക്കാൻ കഴിയില്ല. പച്ചക്കറിക്ക് ഇപ്പോൾ വില കുറവാണ്. എന്നിട്ടുപോലും കച്ചവടം നടക്കുന്നില്ല. ചൂട് കാരണം ആളുകൾ ചന്തയിലേക്ക് വരാത്തതാണ് കാരണം. തെരുവിൽ കച്ചവടം നടത്തുന്ന ഞങ്ങൾക്ക് വെയിലും മഴയുമെല്ലാം ഒരുപോലൊണ്.
മഷൂദ്, കുറ്റിക്കാട്ടൂർ (വലിയങ്ങാടി കൊപ്ര ബസാറിലെ തൊഴിലാളി)
റോഡിലെ ടാറിൽനിന്നുള്ള ചൂട്, പൊടി ഇതൊക്കെ അസ്സഹനീയമാണ്. രാവിലെ 11 മുതൽ ഉച്ച മൂന്നുവരെ ഗതാഗതക്കുരുക്കോ മറ്റ് അത്യാവശ്യമോ ഇല്ലെങ്കിൽ വെയിൽ കൊള്ളേണ്ടെന്നാണ് നിർദേശം. കേരള പൊലീസ് അസോസിയേഷൻ തണുത്ത വെള്ളം, മോര്, ലസ്സി തുടങ്ങിയവ ട്രാഫിക് പൊലീസുകാർക്ക് വിതരണം ചെയ്യുന്നുണ്ട്. ഇത് വളരെ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.