Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയറ്റിൽ ശസ്ത്രക്രിയ...

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: ആരോഗ്യ മന്ത്രിയുടെ ഉറപ്പിൽ നടപടിയില്ല

text_fields
bookmark_border
വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: ആരോഗ്യ മന്ത്രിയുടെ ഉറപ്പിൽ നടപടിയില്ല
cancel

കോ​ഴി​ക്കോ​ട്: വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ലാ​രം​ഭി​ച്ച സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് ഹ​ർ​ഷീ​ന​ക്ക് ന​ൽ​കി​യ ഉ​റ​പ്പി​ൽ തു​ട​ർ ന​ട​പ​ടി​യി​ല്ല. ര​ണ്ടാ​ഴ്ച​ക്ക​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി നേ​രി​ട്ട് വ​ന്ന് ന​ൽ​കി​യ ഉ​റ​പ്പ് മൂ​ന്നാ​ഴ്ച​പി​ന്നി​ട്ടി​ട്ടും ന​ട​പ്പാ​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി​യി​ൽ നി​ന്നോ വ​കു​പ്പി​ൽ​നി​ന്നോ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടു​മി​ല്ല. ഒ​രാ​ഴ്ച​കൂ​ടെ കാ​ത്തി​രി​ക്കു​മെ​ന്നും തു​ട​ർ​ന്നും ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ നോ​മ്പു​കാ​ല​ത്ത് കു​ടും​ബ​വു​മാ​യി വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നാ​ണ് ഹ​ർ​ഷീ​ന പ​റ​യു​ന്ന​ത്.

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ർ​മാ​ർ​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​ടി​വാ​രം സ്വ​ദേ​ശി​നി ഹ​ർ​ഷീ​ന (32) മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​നു​മു​ന്നി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്. സ​മ​രം ഏ​ഴാം​ദി​വ​സ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രോ​ഗ്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി ഹ​ർ​ഷീ​ന​യെ ക​ണ്ട​ത്. പ്രി​ൻ​സി​പ്പ​ലി​ന്റെ മു​റി​യി​ൽ വെ​ച്ച് ച​ർ​ച്ച ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്ക​കം ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നു​മാ​യി​രു​ന്നു ഉ​റ​പ്പ്. സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ര​ണ്ടാ​ഴ്ച​ക​ഴി​ഞ്ഞ​പ്പോ​ൾ ഹ​ർ​ഷീ​ന മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച​തി​നു​പി​ന്നാ​ലെ ഓ​ഫി​സി​ൽ​നി​ന്നും പ​രി​ഗ​ണ​ന​യി​ലാ​ണ് എ​ന്ന മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​നി​ടെ ന​ട​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stomachsurgical instruments
News Summary - surgical instrument stuck in stomach: No action on health minister's assurance
Next Story