രണ്ടര വർഷത്തിനുശേഷം ലക്ഷ്മി വീട്ടിലേക്ക് മടങ്ങി
text_fieldsവെള്ളിമാട്കുന്ന്: രണ്ടരവർഷത്തെ വയോജനകേന്ദ്രത്തിലെ വാസത്തിനുശേഷം തമിഴ്നാട് സ്വദേശിനി ലക്ഷ്മി വീടണയുന്നു. തിങ്കളാഴ്ച രാവിലെയാണ് ലക്ഷ്മിയുടെ മകൻ കുമരനും മറ്റു ബന്ധുക്കളും കോഴിക്കോടെത്തി ലക്ഷ്മിയെ കണ്ടത്. 76കാരിയായ ലക്ഷ്മി തമിഴ്നാട് തൃശ്ശിനാപ്പള്ളി സ്വദേശിനിയാണ്.
നാലുവർഷം മുമ്പാണ് ഇവരെ കാണാതായതെന്ന് വീട്ടുകാർ പറയുന്നു. രണ്ടരവർഷം മുമ്പാണ് വെള്ളിമാട്കുന്നിലെ ഹോമിൽ എത്തുന്നത്. സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷ്മിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. തൃശ്ശിനാപ്പള്ളി അസി. പൊലീസ് കമീഷണറെ ബന്ധപ്പെട്ട ശിവൻ തുടർന്ന് തില്ലൈ നഗർ പൊലീസിന്റെ സഹായത്തോടെ ലക്ഷ്മിയുടെ വീട് കണ്ടെത്തുകയായിരുന്നു.
ലക്ഷ്മിയും വീട്ടുകാരും തിങ്കളാഴ്ച വൈകീട്ട് നാട്ടിലേക്ക് തിരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് വയോജനകേന്ദ്രത്തിൽ നടന്ന യാത്രയയപ്പിൽ സൂപ്രണ്ട് വി.ജി. ജയകുമാർ, ഉദ്യോഗസ്ഥ കെ.പി. രജനി, സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളി, സോഷ്യൽവർക്കർമാരായ അനു, സജിനി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.