ചുരത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങി, മിനിലോറി മറിഞ്ഞു: മണിക്കൂറുകള്‍ ഗതാഗത തടസ്സം
text_fieldsപുതുപ്പാടി: ചുരത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങിയും മിനിലോറി മറിഞ്ഞും മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. ആറാം വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ യന്ത്രത്തകരാര്‍ മൂലം കെമിക്കല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചക്കു രണ്ടര വരെ ഭാഗികമായി ഗതാഗതക്കുരുക്ക് നീണ്ടു. ലോറിയുടെ റേഡിയേറ്റര്‍ തകരാറിലായാണ് റോഡില്‍ കുടുങ്ങിയത്.
ഒന്നാം വളവില്‍ പാര്‍സലുമായി വന്ന മിനി ലോറി മറിഞ്ഞ് വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് ലോറി നീക്കി ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ചുരംവഴി വന്ന യാത്രക്കാര്‍ ഗതാഗത കുരുക്കിൽപെട്ട് വലഞ്ഞു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.