വിദ്യാർഥിയുടെ വീട് വൈദ്യുതീകരിച്ച് അധ്യാപക കൂട്ടായ്മ
text_fieldsവടകര: വൈദ്യുതി വെളിച്ചമില്ലാതെ കഴിയുന്ന വിദ്യാർഥിയുടെ വീട്ടിൽ വെളിച്ചം നൽകി അധ്യാപക കൂട്ടായ്മ. കീഴൽ യു.പി സ്കൂളിലെ അധ്യാപകരാണ് അക്ഷര വെളിച്ചത്തോടൊപ്പം വിദ്യാർഥിക്ക് വൈദ്യുതി വെളിച്ചവും നൽകി മാതൃക കാട്ടിയത്. ഓൺലൈൻ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഗൃഹസന്ദർശനത്തിനിടെയാണ് കുട്ടിയുടെ വീട്ടിൽ വൈദ്യുതി ഇല്ലെന്ന് അധ്യാപകർ തിരിച്ചറിഞ്ഞത്.
ഓൺലൈൻ പഠനത്തിന് വിദ്യാർഥി മൊബൈൽ ചാർജ് ചെയ്യാൻ അയൽ വീടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മണ്ണെണ്ണ വെളിച്ചത്തിൽ പഠനം നടക്കുന്ന വിദ്യാർഥിയുടെ വീട് വൈദ്യുതീകരിക്കാൻ ഇതോടെ സ്റ്റാഫ് കൗൺസിൽ തീരുമാനമെടുത്തു. സ്കൂൾ മാനേജ്മെൻറ് വൈദ്യുതീകരണത്തിന് സാധനങ്ങൾ വാങ്ങി.
ഇലക്ട്രീഷൻ കോഴ്സ് കഴിഞ്ഞ അധ്യാപകൻ കെ. ശ്രീജയൻ ഉദ്യമത്തിന് നേതൃത്വം നൽകുകയും സഹ അധ്യാപകരായ പി. രമേശൻ, പി.എസ്. അർജുൻ, കെ. ഫഹദ്, കെ. ജിജീഷ് കുമാർ, എം. ഫൈസൽ എന്നിവർ രണ്ടു ദിവസത്തിനകം വയറിങ് പൂർത്തീകരിക്കുകയുംചെയ്തു. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് വൈദ്യുതി വകുപ്പിെൻറ സഹായത്തോടെ മൂന്ന് എർത്തുകൾ സ്ഥാപിച്ചാണ് വൈദ്യുതി ലഭ്യമാക്കിയത്. 20 ദിവസത്തിനകം വീട്ടിൽ വെളിച്ചമെത്തിച്ച ആഹ്ലാദത്തിലാണ് അധ്യാപകരും വീട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.