സ്കൂൾ നിറക്കാൻ അധ്യാപകരുടെ നെട്ടോട്ടം
text_fieldsനന്മണ്ട: സ്കൂൾ തുറക്കാനിരിക്കെ കുട്ടികളെ തേടി അധ്യാപകരുടെയും മാനേജ്മെന്റിന്റെയും നെട്ടോട്ടം. പ്രലോഭനങ്ങളുടെ പെരുമഴയാണ് പലയിടത്തും. കുട്ടികൾക്കുള്ള ആനുകൂല്യങ്ങളുടെ പട്ടിക നിരത്തിയുള്ള ബാനറുകളാണ് ഓരോ പ്രദേശത്തും. എട്ടാം ക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ, എൻജിനിയറിങ്, സിവിൽ സർവിസ് പരീക്ഷകളെഴുതാൻ എൻട്രൻസ് പരിശീലന സൗകര്യം വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് ഹിന്ദി മീഡിയം ക്ലാസുകൾ, അവധിക്കാല ശാക്തീകരണ പരിപാടിയുടെ ഭാഗമായി അക്ഷരോത്സവം, മധുരം മലയാളം -ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, സൗജന്യ ഇൻഷുറൻസ് പരിരക്ഷ- അബാക്കസ് പരിശീലനം തുടങ്ങിയവയെല്ലാം ഉറപ്പുനൽകുന്നുണ്ട്. പഞ്ചായത്ത് അംഗത്തെ മുതൽ എം.എൽ.എമാരെ വരെ സ്വാധീനിച്ചും കുട്ടികളുടെ പ്രവേശനം ഉറപ്പുവരുത്താനുള്ള തത്രപ്പാടിലാണ് അധ്യാപകർ. എൽ.പി സ്കൂളിൽ 60 കുട്ടികൾ മിനിമം വേണം.
യു.പി സ്കൂളിൽ 105 കുട്ടികൾ വേണം. എണ്ണം കുറഞ്ഞാൽ ദിവസവേതന അടിസ്ഥാനത്തിലേ നിയമനം വരുകയുള്ളൂ. 60 കുട്ടികളിൽ കുറവുള്ള എൽ.പി സ്കൂളാണെങ്കിൽ പുതിയ തസ്തികപോലും ദിവസ വേതന അടിസ്ഥാനത്തലേ നിയമിക്കൂ. ഇതാണ് അധ്യാപകരെ അലട്ടുന്ന പ്രധാന പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.