പഠിപ്പിക്കാനാളില്ലാതെ അധ്യാപക വിദ്യാർഥികൾ
text_fieldsകോഴിക്കോട്: അധ്യാപനം എങ്ങനെയെന്ന് പഠിപ്പിക്കാൻ ആളില്ലാതെ ദുരിതത്തിലായിരിക്കുകയാണ് അധ്യാപക വിദ്യാർഥികൾ. നടക്കാവ് ഗവ. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ച് ഡി.എൽ.എഡ് ഭാഷാധ്യാപക വിദ്യാർഥികളെ പഠിപ്പിക്കാനാണ് ആളില്ലാത്തത്. പ്രമോഷെൻറ ഭാഗമായി നാലുമാസം മുമ്പാണ് അറബിക്, എജുക്കേഷൻ എന്നീ വിഭാഗങ്ങളിലെ അധ്യാപകർ സ്ഥലം മാറിപ്പോയത്. ഒന്നാം സെമസ്റ്ററിെൻറ അവസാനം പിരിഞ്ഞുപോയ അധ്യാപകർക്ക് പകരമായി രണ്ടാം സെമസ്റ്റർ തുടങ്ങി ഇത്രയുംനാൾ കഴിഞ്ഞിട്ടും സ്ഥിരനിയമനമോ താൽക്കാലിക നിയമനമോ നടന്നിട്ടില്ല.
അതുകൊണ്ടുതന്നെ ഭാഷാധ്യാപക വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ അധ്യാപകരില്ല. നിയമനം സംബന്ധിച്ച് കോളജ് മുഖാന്തരവും പി.ടി.എ വഴിയും വിദ്യാർഥികൾ നേരിട്ടും ഡി.ഡി.ഇ ഓഫിസിൽ പലതവണ പരാതി നൽകിയെങ്കിലും നടപടി ആയിട്ടില്ല. രണ്ടു വർഷത്തെ അധ്യാപക പരിശീലന കോഴ്സ് നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ ഇപ്പോൾ.
അറബിക് വിഭാഗത്തിൽ 50 പേരും ഉർദു വിഭാഗത്തിൽ 20 പേരുമാണ് ഇവിടെ പഠിക്കുന്നത്. അറബി, എജുക്കേഷൻ, സൈക്കോളജി എന്നീ വിഷയങ്ങളാണുള്ളത്. നിലവിൽ സൈക്കോളജി മാത്രമാണ് ക്ലാസ് നടക്കുന്നത്. നാലു സെമസ്റ്ററുകളായി രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാവുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്.
കോഴ്സിെൻറ തുടക്കം മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. 2019 ആഗസ്റ്റിൽ തുടങ്ങേണ്ടിയിരുന്ന കോഴ്സ് മൂന്നുമാസം വൈകി നവംബർ അവസാനത്തോടെയാണ് ആരംഭിച്ചത്. ഡി.എൽ.എഡ് ഭാഷാധ്യാപക വിദ്യാർഥികളുടെ ആദ്യ ബാച്ചിെൻറ അവസ്ഥ ഇതായിരിക്കുമ്പോൾതന്നെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളുടെ അഡ്മിഷൻ തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.