സാങ്കേതിക തകരാർ: കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ടേക് ഒാഫ് ചെയ്ത വിമാനം സാേങ്കതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. 7000 അടിയോളം ഉയരത്തിൽ എത്തിയ ശേഷമാണ് കാബിനിൽ മർദം കുറവായതിനെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നത്.
വിമാനത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 166 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. നാല് ജീവനക്കാരുമുണ്ടായിരുന്നു.
വ്യാഴാഴ്ച പുലർച്ച 3.15ന് കരിപ്പൂരിൽനിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാേങ്കതിക തകരാർ ഉണ്ടായത്. യാത്ര ആരംഭിച്ച 20 മിനിറ്റിന് ശേഷമാണ് വായുമർദം കുറഞ്ഞതായി പൈലറ്റിന് മനസ്സിലായത്. യാത്രക്കാർക്ക് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല.
4.15നാണ് വിമാനം കരിപ്പൂരിൽ തിരിച്ചെത്തിയത്. പിന്നീട് തകരാർ പരിഹരിച്ച ശേഷം 7.25ന് വീണ്ടും യാത്ര ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.