കോഴിക്കോട് ടെസ്റ്റ് പോസിറ്റിവിറ്റി 21.05 ശതമാനം
text_fieldsകോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റിവ് കേസുകള്‍കൂടി. ജില്ലയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 788 പേര് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. കോഴിക്കോട് കോര്പറേഷൻ പരിധിയിൽ രോഗം പടർന്നുപിടിക്കുകയാണ്.
709 പേരാണ് ബുധനാഴ്ച പോസിറ്റിവായത്. കോർപറേഷനിൽ ആകെയുള്ള 75 വാർഡുകളിൽ 35 എണ്ണവും കണ്ടെയിൻമെൻറ് സോണുകളാണ്.
ഉണ്ണികുളത്ത് രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് 18,153 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റിവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റിവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കംവഴി പോസിറ്റിവ് ആയവര്‍ 2592. ബുധനാഴ്ച പുതുതായിവന്ന 3365 പേര് ഉള്‍പ്പെടെ 37,828 പേര് നിരീക്ഷണത്തിലുണ്ട്. 13,176 സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു.
കോഴിക്കോട് കോര്പറേഷന്- 709, അരിക്കുളം 37, അത്തോളി 34, ആയഞ്ചേരി 11, അഴിയൂര്‍ 17, ബാലുശ്ശേരി 17, ചക്കിട്ടപാറ 6, ചങ്ങരോത്ത് 37, ചേളന്നൂര്‍ 37, ചേമഞ്ചേരി 17, ചെങ്ങോട്ട്കാവ് 44, ചെറുവണ്ണൂര്‍ 19, ചോറോട് 48, എടച്ചേരി 16, ഏറാമല 67, ഫറോക്ക് 38, കടലുണ്ടി 33, കക്കോടി 46, കാരശ്ശേരി 17, കാക്കൂര്‍ 18, കട്ടിപ്പാറ 7, കാവിലുംപാറ 6, കായക്കൊടി 7, കായണ്ണ 10, കീഴരിയൂര്‍ 40, കിഴക്കോത്ത് 44, കോടഞ്ചേരി 20, കൊടിയത്തൂര്‍ 14, കൊടുവള്ളി 54, കൊയിലാണ്ടി 54, കൂരാച്ചുണ്ട് 21, കൂത്താളി 6, കോട്ടൂര്‍ 13, കുന്ദമംഗലം 84, കുന്നുമ്മല്‍ 5, കുരുവട്ടൂര്‍ 19, കുറ്റ്യാടി 16, മടവൂര്‍ 39, മണിയൂര്‍ 13, മരുതോങ്കര 20, മാവൂര്‍ 6, മേപ്പയൂര്‍ 10,മൂടാടി 27, മുക്കം 64, നാദാപുരം 8, നടുവണ്ണൂര്‍ 35, നന്മണ്ട 8, നരിക്കുനി 27, നൊച്ചാട് 19, ഒളവണ്ണ 76, ഓമശ്ശേരി 30, ഒഞ്ചിയം 80, പയ്യോളി 22, പനങ്ങാട് 5, പേരാമ്പ്ര 32, പെരുമണ്ണ 55, പെരുവയല്‍ 10, പുറമേരി 5, പുതുപ്പാടി 11, രാമനാട്ടുകര 23, തലക്കുളത്തൂര്‍ 9, താമരശ്ശേരി 19, തിക്കോടി 17, തിരുവള്ളൂര്‍ 24, തിരുവമ്പാടി 15, തൂണേരി 8, ഉേള്ള്യരി 9, ഉണ്ണികുളം 12, വടകര 68, വളയം 11,വാണിമേല്‍ 13, വേളം 18, വില്യാപ്പള്ളി 16.
നാല് എഫ്.എല്‍.ടി.സികള്‍ കൂടി
കോഴിക്കോട്: ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകളായി (എഫ്.എല്‍.ടി.സി) ഏറ്റെടുത്തുവെന്ന് കലക്ടര്‍ എസ്. സാംബശിവ റാവു അറിയിച്ചു.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന് അക്കാദമി ബില്‍ഡിങ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍കസ് പബ്ലിക് സ്കൂള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവയാണിവ.
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവും ഇവയുടെ നടത്തിപ്പുചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.