അപകടം തുടർക്കഥയായി താമരശ്ശേരി വട്ടക്കുണ്ട് പാലം
text_fieldsതാമരശ്ശേരി: ദേശീയപാതയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വട്ടക്കുണ്ട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ.
പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വളവ് കഴിഞ്ഞുള്ള വീതികുറഞ്ഞ പാലത്തിൽനിന്ന് നിരവധി തവണ വാഹനങ്ങൾ താഴോട്ടുപതിച്ച് അപകടങ്ങൾ നടന്നിട്ടുണ്ട്. ഒരുമാസം മുമ്പ് കെ.എസ്.ആർ.ടി.സി ബസിടിച്ച് പാലത്തിെൻറ കൈവരി തകർന്നിരുന്നു. അപകടം പതിവായ പാലം പുനർനിർമിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിഞ്ഞുനിൽക്കുകയാണ്.
ദേശീയപാത പലതവണ നവീകരിച്ചപ്പോഴും വട്ടക്കുണ്ട് പാലം അറ്റകുറ്റപ്പണിയിൽ മാത്രമായി ഒതുങ്ങി. ഇവിടെയുണ്ടായ അപകടങ്ങളിൽപെട്ട് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ചൊവ്വാഴ്ച കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം.
പാലത്തിെൻറ കൈവരി തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്, എസ്.ഡി.പി.ഐ നേതൃത്വത്തിൽ കോഴിക്കോട് -വയനാട് ദേശീയപാത ഉപരോധിച്ചു. ഇതേതുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കാർ തോട്ടിലേക്ക് മറിഞ്ഞു അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്
താമരശ്ശേരി: ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽനിന്ന് കാർ തെന്നി തോട്ടിലേക്ക് മറിഞ്ഞു. കാർ ഓടിച്ച താമരശ്ശേരി വി.വി ആശുപത്രി മാനേജിങ് ഡയറക്ടർ വി. മൻസൂറാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച ഉച്ച ഒന്നോടെയാണ് അപകടം. പരിക്കേറ്റ മൻസൂറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളവിൽ ഇടുങ്ങിയ പാലത്തിെൻറ കൈവരി തകർന്നതിനാൽ ഇവിടെ അപകടം പതിവാണ്. കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് കൈവരി തകർന്നിട്ട് മാസങ്ങളായിട്ടും പുനർനിർമിക്കാൻ ദേശീയപാത അധികൃതർ തയാറാവാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.