എ.ഇ.ഒ ഓഫിസ് ഉപരോധം: താമരശ്ശേരിയിൽ നേരിയ സംഘർഷം; രണ്ടു പൊലീസുകാർക്ക് പരിക്ക്
text_fieldsതാമരശ്ശേരി: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക, എസ്.എസ്.എൽ.സി പാസായ മുഴുവൻ കുട്ടികൾക്കും പഠനസൗകര്യമൊരുക്കുക, പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി താമരശ്ശേരിയിൽ സംഘടിപ്പിച്ച എ.ഇ.ഒ ഓഫിസ് ഉപരോധം നേരിയ സംഘർഷത്തിൽ കലാശിച്ചു.
പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം.കെ. ഷക്കീല, കെ.പി. ഷാജിമോൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ചിൽ പങ്കെടുത്ത 40 ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഉപരോധ സമരം മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് അംഗം വി.എം ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. പി.എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.പി ഹാഫിസ് റഹ്മാൻ സ്വാഗതവും യു.കെ ഹുസൈൻ നന്ദിയും പറഞ്ഞു.
കൊടുവള്ളി: നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എ.ഇ.ഒ ഓഫിസ് ഉപരോധിച്ചു.
കൊടുവള്ളി എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ സിവിൽ സ്റ്റേഷൻ കവാടത്തിൽ തടഞ്ഞു. സമരത്തിന് ന്നേതൃത്വം നൽകിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. പ്രകടനമായെത്തിയ പ്രവർത്തകർ രാവിലെ ഒമ്പതരയോടെയാണ് ഓഫിസ് ഉപരോധിച്ചത്.
എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനംചെയ്തു. സമരസമിതി കൺവീനർ വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ.എ. കാദർ, ജില്ല സെക്രട്ടറി എ.പി. മജീദ് മാസ്റ്റർ, വി. ഇല്യാസ്, മുഹമ്മദൻസ് മടവൂർ, പി. മുഹമ്മദ്, സുലൈമാൻ പോർങ്ങോട്ടൂർ, ടി. മൊയ്തീൻ കോയ, എം.നസീഫ്, കാസിം കുന്നത്ത്, അലി മാനിപുരം, ജാഫർ നരിക്കുനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.