അപ്പുനായരുടെ മരണം: വാതക പൈപ്പലൈന്‍ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
text_fieldsതാമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച വാഹനാപകടത്തില്‍ കുടുക്കിലുമ്മാരം പുതിയപറമ്പത്ത്് അപ്പുനായരുടെ (78) ദാരുണാന്ത്യത്തിന് കാരണമായത് ഗെയില്‍ പൈപ്പ് ലൈന്‍ അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍. പ്രായാധിക്യത്തിലും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അപ്പുനായര് ബ്ലോക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ഐ.എന്‍.ടി.യു.സി ബ്ലോക്ക് ഭാരവാഹി, പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചിരുന്നു. താമരശ്ശേരി ഷമീന തിയറ്റര്‍ ജീവനക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ വിദഗ്ധനായ അപ്പുനായര് കക്ഷി രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു.
വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിെൻറ ഇരയായാണ് അപ്പുനായര് ലോകത്തോട് വിടപറഞ്ഞത്. ദേശീയ പാതയില്‍ ആഴ്ചകളായി വേണ്ടത്ര സുരക്ഷ മുന്നൊരുക്കമില്ലാതെ നടത്തുന്ന പ്രവൃത്തികള്‍ മൂലം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നവരാണ് അപകടത്തില്‍ പെടുന്നത്. തുടര്‍ച്ചയായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന്് ലക്ഷ്യസ്ഥാനത്തെത്താന്‍ ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടയിലാണ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് അപ്പുനായര് മരണപ്പെട്ടത്.
ദിവസങ്ങള്‍ക്കുമുമ്പ് കൊടുവള്ളിക്കടുത്തും പൈപ്പ്ലൈന് അധികൃതര്‍ സ്ഥാപിച്ച ഡിവൈഡറില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് വിലപ്പെട്ട ജീവനാണ് പൊലിഞ്ഞത്. ഇതിനു പുറമെ കവിഞ്ഞദിവസം താമരശ്ശേരി കാരാടിയില്‍ പൈപ്പ്് ലൈന്‍ കുഴിയില്‍ ബൈക്ക് യാത്രികര്‍ വീണിരുന്നു. തിങ്കളാഴ്ചയും അപകടമരണം ഉണ്ടായതോടെ നാട്ടുകാര്‍ രോഷാകുലരാണെന്ന് മനസ്സിലാക്കിയ പൈപ്പ്ലൈന് അധികൃതര്‍ പ്രവൃത്തി തല്ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.