ബി.എസ്.എന്‍.എല്‍ ഭാരത് നെറ്റ് ഉധ്യമി പദ്ധതി മലയോര മേഖലയിലും
text_fieldsതാമരശ്ശേരി: ബി.എസ്.എന്‍.എല്‍ അതിവേഗ ഇന്റര്‍നെറ്റും ലാന്‍ഡ് ഫോണ്‍ കണക്ഷനും സൗജന്യമായി നല്കുന്ന ഭാരത് നെറ്റ് ഉധ്യമി പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ ഈ സ്കീം നടപ്പിലാക്കിയ തിരുവമ്പാടി, ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി, കിഴക്കോത്ത്, കാരശ്ശേരി പഞ്ചായത്തുകള്‍ക്കുപുറമെ കൂടരഞ്ഞി, പുല്ലൂരാംപാറ, കട്ടിപ്പാറ പ്രദേശങ്ങളില്‍ ഈയാഴ്ച മുതല്‍ സേവനം ലഭ്യമാകും. പദ്ധതി പ്രകാരം ബി.എസ്.എന്‍.എല്‍ ഫൈബര്‍ നെറ്റ് കണക്ഷന് എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മോഡവും ഇന്‍സ്റ്റലേഷനും ലഭിക്കുന്നു.
30 എം.ബി.പി.എസ് മുതല്‍ 300 എം.ബി.പി.എസ് വരെ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളുള്ള ലാന്‍ഡ് ഫോണ്‍ നമ്പറും നല്‍കുന്നുണ്ട്. മാസവാടക 399 രൂപ മുതലാണ് തുടങ്ങുന്നത്.
നികുതി ഉള്‍പ്പെടെ 2359 രൂപ നല്കിയാല് ആറുമാസം വരെ 30 എം.ബി.പി.എസ് വേഗതയില്‍ നെറ്റും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭ്യമാകുന്ന പുതിയ പ്ലാനും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്. താമരശ്ശേരി ക്ലസ്റ്ററിലെ പുതുപ്പാടി, ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, കോരങ്ങാട് ഭാഗങ്ങളിലും ഏതാനും ദിവസങ്ങള്‍ക്കകം പദ്ധതി തുടങ്ങുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2225100 നമ്പറില്‍ വിളിക്കുകയോ വാട്സ്ആപ് വഴി ബന്ധപ്പെടുകയോ ചെയ്യാമെന്നും സബ് ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.