ബഫര്‍ സോൺ; തിരുവോണ നാളില്‍ കട്ടിപ്പാറയില്‍ കര്‍ഷകരുടെ ഉപവാസ സമരം
text_fieldsതാമരശ്ശേരി: മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ ആകാശദൂരം ബഫര്‍ സോണാക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി െൻറ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ നാളില്‍ കട്ടിപ്പാറയില്‍ കര്‍ഷകര്‍ ഉപവാസ സമരം നടത്തി. സമരം കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സമരസമിതി കണ്‍വീനര്‍ രാജു ജോൺ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. തോമസ്, മെംബർമാരായ ഇന്ദിര ശ്രീധരൻ, മേരി കുര്യൻ, വത്സല കനകദാസ്, ടി.പി. മുഹമ്മദ് ഷാഹിം, കെ.വി. അബ്ദുൽ അസീസ്, കെ.വി. സെബാസ്റ്റ്യൻ, പ്രേംജി ജെയിംസ്, ഷാൻ കട്ടിപ്പാറ, താര അബ്ദുറഹ്മാൻ ഹാജി, ഫാ. റോയ്, ടി.സി. വാസു, ബെന്നി ലൂക്കോസ്, ബേബി പെരുമാലിൽ, സി.പി. നിസാർ, കരീം പുതുപ്പാടി, സലിം പുല്ലടി തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് പിന്തുണയുമായി പഞ്ചായത്തി െൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരെത്തി. രാവിലെ 10ന് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിന് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.