ബഫർ സോൺ: യു.ഡി.എഫ് ലോങ് മാർച്ച് നടത്തി ദേശീയപാത ഉപരോധിച്ചു
text_fieldsഈങ്ങാപ്പുഴ: മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഇറക്കിയ കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോങ് മാർച്ചും ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു.
രാവിലെ 10ന് വെസ്റ്റ് കൈതപ്പൊയിലിൽനിന്നാരംഭിച്ച മാർച്ച് സമാപന കേന്ദ്രമായ ഈങ്ങാപ്പുഴയിലെത്തിയപ്പോഴേക്കും ദേശീയപാത ഉപരോധമായി മാറിക്കഴിഞ്ഞിരുന്നു. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഉപരോധസമരം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കർഷകരെ കുടിയിറക്കുന്നതിന് തുല്യമായ കരട് വിജ്ഞാപനം പിൻവലിക്കുന്നതുവരെ കർഷകജനത അടങ്ങിയിരിക്കുകയിെല്ലന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ജില്ല സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. നിയാസ്, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, ജില്ല പഞ്ചായത്ത് മെംബർമാരായ വി.ഡി. ജോസഫ്, അന്നമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.
റോഡ് ഉപരോധിച്ച നേതാക്കളായ യു.ഡി.എഫ് കൺവീനർ ബിജു താന്നിക്കാക്കുഴി, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ശാഫി വളഞ്ഞപാറ, ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുത്തു അബ്ദുസ്സലാം, കെ.സി. ശിഹാബ്, യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് സഹീർ ഇരഞ്ഞോണ, ഷംനാദ് പുതുപ്പാടി, റെജി വെള്ളോപ്പള്ളി, സുബൈർ വേളാട്ടിൽ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കിയാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
താമരശ്ശേരി: കട്ടിപ്പാറയില്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ച് കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മോയോത്ത് അധ്യക്ഷത വഹിച്ചു.േപ്രംജി ജയിംസ്, കെ.കെ. ഹംസ ഹാജി, താര അബ്ദുറഹ്മാന് ഹാജി, അനില്‍ ജോര്‍ജ്, ബിജു കണ്ണന്തറ, മുഹമ്മദ് ഷാഹിം, സുനീര്‍ പുതുപ്പാടി, ആയിശക്കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.