ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചുങ്കം ജങ്ഷൻ
text_fieldsതാമരശ്ശേരി: രൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ദേശീയപാതയിൽ ചുങ്കം ജങ്ഷൻ. ഇവിടെ ദിവസങ്ങളായി ഗതാഗതക്കുരുക്ക് തുടരുമ്പോഴും ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ ട്രാഫിക് പൊലീസ് ഇല്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. താമരശ്ശേരി - കൊയിലാണ്ടി, താമരശ്ശേരി - മുക്കം,വയനാട് റോഡ് എന്നിവ സംഗമിക്കുന്ന ഇവിടെ ഓണത്തിരക്കുള്ള ഈ സമയത്ത് ട്രാഫിക് നിയന്ത്രിക്കുന്നതിന് കൂടുതൽ ഹോം ഗാർഡുമാരെ ചുമതലപ്പെടുത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി വയനാട്ടിലേക്ക് പോവുന്ന നൂറുകണക്കിന് വാഹനങ്ങൾ ചുങ്കത്ത് എത്തുന്നതോടെ നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ കൂടിയാവുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. താമരശ്ശേരി ചുരത്തിൽ വൻ തോതിൽ വാഹനങ്ങൾ എത്തുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് കഴിഞ്ഞ് ഒന്നിച്ച് വാഹനങ്ങൾ എത്തുന്നതും ചുങ്കത്ത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.