ആഴ്ചകൾക്കു മുമ്പ് പുനരുദ്ധരിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷൻ സുരക്ഷാഭിത്തി പൊളിച്ചുമാറ്റി
text_fieldsതാമരശ്ശേരി: ആഴ്ചകൾക്കു മുമ്പ് പുനരുദ്ധരിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷന്റെ സുരക്ഷാഭിത്തി പൊളിച്ചുമാറ്റി. മാവോവാദി ഭീഷണിയുടെ ഭാഗമായി പുനരുദ്ധരിച്ച മതിലിൽ സുരക്ഷാ കമ്പിവേലി ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. പൊലീസ് സ്റ്റേഷന്റെ മുൻഭാഗത്തെ മതിലാണ് വെള്ളിയാഴ്ച പൊളിച്ചുമാറ്റാൻ തുടങ്ങിയത്.
ഡ്രെയ്നേജ് പുനരുദ്ധാരണത്തിന്റെ ഭാഗമായി എസ്കവേറ്റർ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തപ്പോൾ മതിലിന് വിള്ളൽ സംഭവിച്ചതായാണ് അധികൃതർ പറയുന്നത്. തുടർന്ന് മതിൽ പുനരുദ്ധരിച്ച് നിർമിച്ച കരാറുകാരാണ് പൊളിച്ചു മാറ്റുന്നത്. ദേശീയപാതയുടെ ഡ്രെയ്നേജിന്റെ പ്രവൃത്തി നടത്തുന്ന നാഥ് കൺസ്ട്രക്ഷൻസാണ് മതിൽ പുനർനിർമിച്ച് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു ആസൂത്രണവും സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ നടക്കുന്ന റോഡ് നിർമാണ അനുബന്ധ പ്രവൃത്തി കാരണമാണ് ഇത്തരം നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. ദേശീയപാതയുടെ നിർമാണത്തിന് ഉപയോഗിക്കേണ്ട തുകയാണ് ഇത്തരത്തിൽ മറ്റു പ്രവൃത്തികൾക്ക് വകമാറ്റുന്നത്. ഇത് ദേശീയപാതയുടെ നവീകരണത്തിന്റെ നിലവാരത്തിനും ബാധിക്കുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.