കോവിഡ് വ്യാപനം: താമരശ്ശേരി താലൂക്കാശുപത്രിയുടെ പ്രവർത്തനം താളംതെറ്റി
text_fieldsതാമരശ്ശേരി: ഡൊക്ടർമാരും ജീവനക്കാരും കോവിഡ് ബാധിച്ച് അവധിയിലായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. മൂന്ന് ഡോക്ടര്‍മാരും ഏഴ് നഴ്സിങ് ഓഫിസര്‍മാരു മടക്കം 30 ജീവനക്കാരാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ അവധിയില്‍ ഉള്ളത്. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ ദൈനം ദിന പ്രവത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയില്‍ ദിവസേന 1300ഓളംരോഗികളാണ്ചികിത്സതേടി എത്തുന്നത് . വയനാട് ജില്ലയിലെ വൈത്തിരി താലൂക്കാശുപത്രിക്കും കോഴിക്കോട് മെഡിക്കൽ കോളജിനും ഇടക്ക് രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രിയാണ് താമരശ്ശേരി താലൂക്കാശുപത്രി.
മാസം 150 ഓളം പ്രസവ കേസുകളും ദിവസേന 58 ഡയാലിസിസും ആശുപത്രിയില്‍ നടക്കുന്നുണ്ട് . ഇത് കൂടാതെ കോവിഡ് പ്രതിരോധ കുത്തിവെപ്പും കോവിഡ് രോഗനിർണയ പരിശോധനയും നടക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണവും ദിനം പ്രതി കൂടുന്നു .
ദിവസേന 30ഓളം കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഈ സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കി . ഇ - സഞ്ജീവനി സംവിധാനം ഉപയോഗപ്പെടുത്തണമെന്നും 24 മണിക്കൂറും ഡോക്ടര്‍ മാരുടെ സേവനം ഇതില്‍ ലഭ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.