ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം സമൂഹത്തിന്‍റെ ബാധ്യത -എം.ഐ. അബ്ദുൽ അസീസ്
text_fieldsതാമരശ്ശേരി: ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം സമൂഹത്തിന്റെ ബാധ്യതയാണെന്നും മനുഷ്യരുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ കൂട്ടായ്മകളും കൂടുതൽ കാര്യക്ഷമതയോടെ ഇടപെടേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
കട്ടിപ്പാറയിൽ കനിവ് ഗ്രാമം സേവനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിറ്റി എംപവർമെൻറ് പ്രോഗ്രാം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി പ്രഖ്യാപിച്ചു. കനിവ് ഗ്രാമം പ്രസിഡൻറ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു.
ബാലിയിൽ ശൈഖ് മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ബാലിയിൽ മുഖ്യാതിഥിയായിരുന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത്, ജില്ല പഞ്ചായത്ത് മെംബർ റംസീന നരിക്കുനി, എ.കെ. കൗസർ, പ്രേംജി ജയിംസ്, സൈനബ നാസർ, ഒ.പി. അബ്ദുസ്സലാം മൗലവി, ആയിശ ഹബീബ്, മുസ്തഫ പാലാഴി, ഒമർ അഹമ്മദ്, ഫാഖിറ റഹീം, ശരീഫ് കുറ്റിക്കാട്ടൂർ, എം.എ. മുഹമ്മദ് യൂസുഫ് , ശിഹാബുദ്ദീൻ ഇബ്നു ഹംസ, എന്നിവർ സംസാരിച്ചു. കനിവ് ഗ്രാമം വൈസ് പ്രസിഡൻറ് ആർ.കെ. അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി എൻ.എം. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
മലയോര മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് കട്ടിപ്പാറ കേന്ദ്രീകരിച്ച് 2014ൽ ആണ് കനിവ് ഗ്രാമം ആരംഭിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ രണ്ടു വരെ കനിവ് ഗ്രാമത്തിൽ ഓമശ്ശേരി ശാന്തി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.