പരിസ്ഥിതി ലോല മേഖല: യു.ഡി.എഫ് ഉപവാസ സമരം
text_fieldsതാമരശ്ശേരി: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം റദ്ദാക്കുക എന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ് കര്‍ഷക ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ പ്രതിരോധ ഉപവാസ സമരം സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് ഗാന്ധി പ്രതിമയില്‍ കര്‍ഷക ജനസംരക്ഷണ സമിതി ചെയര്‍മാനും കെ.പി.സി.സി വൈസ് പ്രസിഡൻറുമായ അഡ്വ. ടി. സിദ്ദീഖി െൻറ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമരം ആരംഭിച്ചത്.
പ്രതിരോധ ഉപവാസസമരം ഓണ്‍ലൈനിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സത്യസന്ധമല്ലാത്ത കണക്കും വസ്തുതകളും കാണിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ഒരു കി.മീ. ഭൂപരിധിയില്‍ പരിസ്ഥിതി ലോല മേഖലയാക്കാമെന്ന ശിപാര്‍ശ പിന്‍വലിക്കാന്‍ തയാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി, കെ.എം. ഷാജി എം.എല്‍.എ, നജീബ് കാന്തപുരം, എ. അരവിന്ദന്‍, വി.സി. ചാണ്ടി, റോസക്കുട്ടി ടീച്ചര്‍, സി.പി. ചെറിയ മുഹമ്മദ്, ചാക്കോ കാളംപറമ്പില്‍, എ. അരവിന്ദന്‍, പി.സി. ഹബീബ് തമ്പി, നിജേഷ് അരവിന്ദ്, ടി.ആര്‍. ഓമനക്കുട്ടന്‍, പ്രേംജി ജയിംസ്, ജിതേഷ് മുതുകാട്, എം.എ. ഗഫൂര്‍, എം.കെ. ജോര്‍ജ്, പീതാംബരന്‍, അഷ്‌റഫ് കോരങ്ങാട്, അഡ്വ. ബിജു കണ്ണന്തറ, ആഷിക് ചെലവൂര്‍, കെ.എം. അഷ്‌റഫ് , കെ.വി. മുഹമ്മദ്, കെ. സരസ്വതി, റംല ഒ.കെ.എം., പി.പി. ആലി, മുഹമ്മദ് മോയത്ത്, നവാസ് ഈര്‍പ്പോണ, എം.പി.സി. ജംഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എം. ഉമ്മര്‍ സ്വാഗതവും, പ്രേംജി ജയിംസ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം ഡോ.എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കെതിരായ കരടുനയം തിരുത്തുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് എം.കെ. മുനീര്‍ പറഞ്ഞു. വൈകീട്ട് ഫ്രാന്‍സിസ് ജോര്‍ജ് നാരങ്ങ നീര് നല്‍കി സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.