മലമാനിനെ വേട്ടയാടിയ നാല്‍വര്‍സംഘം പിടിയില്‍
text_fieldsഈങ്ങാപ്പുഴ: മലമാനിനെ വേട്ടയാടിയ സംഘത്തിലെ നാലുപേരെ വനപാലകര്‍ പിടികൂടി. പുതുപ്പാടിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വേട്ടയാടിയ സംഘമാണ് പിടിയിലായത്.
കോരങ്ങാട് പാറമ്മല്‍ വാപ്പനാംപൊയില്‍ ആലുങ്ങല്‍ മുഹമ്മദ് റഫീഖ് എന്ന മാനു (43), പുതുപ്പാടി മട്ടിക്കുന്ന് സ്വദേശികളായ വെള്ളിലാട്ട്പൊയില്‍, വി.പി.ഭാസ്കരന് (49), പൂവന്മലയില് വീട്ടില്‍ വി.മഹേഷ് (40), ഉമ്മിണിക്കുന്നേല്‍ യു.ജെ.ബാബു (48) എന്നിവരാണ് അറസ്റ്റിലായത്.
മൈലള്ളാംപാറ മട്ടിക്കുന്ന് മേഖലയില്‍ മലമാനിനെ വേട്ടയാടിയെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിർദേശ പ്രകാരം വനപാലകര്‍ നടത്തിയ പരിശോധനയിലാണ് നാല്‍വര്‍ സംഘം പിടിയിലായത്. ഇവരില്‍നിന്ന് 102 കിലോ മാനിറച്ചിയും മാനിെൻറ തലയും കൊമ്പും വനപാലകര്‍ പിടിച്ചെടുത്തു. വി. മഹേഷ്, യു.ജെ. ബാബു, വി.പി. ഭാസ്കരന് എന്നീ പ്രതികളെ തിങ്കളാഴ്ച രാത്രിയും ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുഹമ്മദ് റഫീഖിനെ ചൊവ്വാഴ്ച രാവിലെയുമാണ് വനപാലകര്‍ പിടികൂടിയത്.
കേസില്‍ മട്ടിക്കുന്ന് സ്വദേശികളായ ഷിജു, ബാലകൃഷ്ണന്, സിജു, രാജേഷ്, പ്രകാശന് എന്നീ അഞ്ചു പ്രതികള്‍കൂടി പിടികിട്ടാനുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി. സുധീര്‍ നെരോത്തിെൻറ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി.ടി. ബിജു, മുസ്തഫ സാദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി. ദീപേഷ്, കെ.വി. ശ്രീനാഥ്, ജി.എസ്. സജു, ഡ്രൈവര്‍ പി. ജിതേഷ്, വാച്ചര്‍മാരായ എം.എം. പ്രസാദ്, ലജുമോന്‍, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. പ്രതികളെ പിന്നീട് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മസിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.