മൂന്ന് യുവതികൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കി കനിവുഗ്രാമം
text_fieldsതാമരശ്ശേരി: മലയോര േമഖലയിലെ നിർധന കുടുംബാംഗങ്ങളായ മൂന്ന് യുവതികളുടെ വിവാഹസ്വപ്നം സാക്ഷാത്കരിച്ച് കട്ടിപ്പാറ കനിവുഗ്രാമം മാതൃകയായി. മൂന്ന് യുവതികൾക്കായി 20 പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയുടെ വിവാഹ വസ്ത്രങ്ങളും വിഭവസമൃദ്ധമായ സദ്യയുമൊരുക്കിയാണ് സമൂഹവിവാഹമൊരുക്കിയത്.
'കനിവുഗ്രാമം' രക്ഷാധികാരി ടി.ശാകിർ അധ്യക്ഷത വഹിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി വിവാഹസന്ദേശം നൽകി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത്, ബന്ന ചേന്ദമംഗലൂർ ,വാർഡ് മെംബർമാരായ സൈനബ, ശാഹിം ഹാജി, കനിവ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ഉമ്മർ മുസ്ലിയാർ, അബ്ദുൽ ഖാദർ ബാഖവി എന്നിവർ വിവാഹ കർമങ്ങൾക്ക് നേതൃത്വം നൽകി.
പ്രളയ ദുരിതബാധിതർക്ക് വീടുനിർമാണം, കിണർ നിർമാണം,െതാഴിലുപകരണ വിതരണം,പഠനോപകരണ വിതരണം,ചികിത്സ ധനസഹായ വിതരണം, റിലീഫ് കിറ്റ് വിതരണം തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് േനതൃത്വം നൽകാൻ കനിവുഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.