വീട്ടിൽ തിരിച്ചെത്തിയ അഷ്‌റഫിനിത് പുനർജന്മം
text_fieldsതാമരശ്ശേരി: തട്ടിക്കൊണ്ടുപോയ ആവേലം സ്വദേശി മുഹമ്മദ് അഷ്‌റഫ് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും മൂന്നു ദിനങ്ങൾ താൻ അനുഭവിച്ച മാനസിക, ശാരീരിക വേദനകളിൽനിന്ന് മോചിതനായിട്ടില്ല. അപ്രതീക്ഷിതമായ സംഭവത്തില്‍ വല്ലാതെ തകര്‍ന്ന മാനസികാവസ്ഥയിലാണ് അഷ്‌റഫ്.
ഒരിക്കലും തിരിച്ചെത്താനാകില്ലെന്നാണ് തട്ടിക്കൊണ്ടുപോയവരുടെ പെരുമാറ്റത്തില്‍ നിന്ന് ധരിച്ചതെന്ന് അഷ്റഫ് പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് മുക്കത്തുനിന്നും താമരശ്ശേരിക്കടുത്ത് ആവേലത്തുള്ള വീട്ടിലേക്ക് വരവെ വെഴുപ്പൂരെത്തുമ്പോള്‍ സുമോ വന്ന് ബൈക്കിനു കുറുകെ നിര്‍ത്തി.
തൊട്ടു പിന്നാലെ മറ്റൊരു കാറുമെത്തി. കാറുകളില്‍നിന്ന് ചാടിയിറങ്ങിയവര്‍ സുമോ വാനിലേക്ക് കയറാനാവശ്യപ്പെട്ടു. സുമോ വാനിനരികിലേക്ക് തള്ളിയിട്ട് കഴുത്തില്‍ ബെല്‍റ്റിട്ട് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് കണ്ണ് മൂടിക്കെട്ടി തലയില്‍ ഹെല്‍മറ്റും ധരിപ്പിച്ചു. കുറെനേരം വാഹനമോടിയശേഷം മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റി.
ഇടക്കിടെ ബഹളം െവക്കരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ വരെ ഓടിയ വാഹനം എവിടെയോ എത്തിയപ്പോള്‍ തന്നെ മുറിയില്‍ കയറ്റി ഇരുത്തി. എന്തിനാണ് തട്ടിക്കൊണ്ട് പോകുന്നതെന്നൊന്നും പറഞ്ഞില്ല.
ചൊവ്വാഴ്ച രാത്രി കണ്ണ് മൂടിക്കെട്ടി ആറ്റിങ്ങലിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ബസിൽ താമരശ്ശേരിക്ക് വന്ന് ഓട്ടോയിൽ കയറി വീട്ടിലെത്തി. ബുധനാഴ്ച രാവിലെ താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ പൊലീസ് അഷ്ഫറിന്റെ വീട്ടിലെത്തി താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനടത്തി.
വയറ്റിലും കഴുത്തിലും മർദനമേറ്റ പാടുകളുണ്ട്. വിദഗ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുമെന്ന് അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.