Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightല​ഹ​രി​ക്കെ​തി​രെ...

ല​ഹ​രി​ക്കെ​തി​രെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍

text_fields
bookmark_border
ല​ഹ​രി​ക്കെ​തി​രെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍
cancel

താ​മ​ര​ശ്ശേ​രി: ല​ഹ​രി ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ഗു​ണ്ടാ​യി​സ​വും വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യെ ജ​ന​കീ​യ​മാ​യി ചെ​റു​ക്കാ​ന്‍ പ​ദ്ധ​തി​ക​ളു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍ രം​ഗ​ത്ത്. പ​ള്ളി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത കു​ടു​ക്കി​ലു​മ്മാ​രം, അ​മ്പാ​യ​ത്തോ​ട് മു​ഈ​നു​ല്‍ ഇ​സ്ലാം മ​ഹ​ല്ല് ക​മ്മി​റ്റി, ഹ​യാ​ത്തു​ല്‍ ഇ​സ്ലാം മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ ആ​വി​ഷ്ക​രി​ച്ച​ത്. ന​ബി​ദി​ന​പ​രി​പാ​ടി ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കും. പ്ര​ദേ​ശ​ത്തെ ക​ലാ​സാം​സ്‌​കാ​രി​ക- സാ​മൂ​ഹി​ക വ്യ​ക്തി​ത്വ​ങ്ങ​ള്‍, ക്ഷേ​ത്ര​ക​മ്മി​റ്റി​ക​ള്‍ മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ സ​ഹ​ക​രി​പ്പി​ച്ച് ജ​ന​കീ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് കു​ടു​ക്കി​ലു​മ്മാ​രം ജു​മാ​മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബാ​ബു കു​ടു​ക്കി​ല്‍ പ​റ​ഞ്ഞു.

അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളാ​ക്കി തി​രി​ച്ച് ജാ​ഗ്ര​താ​സ​മി​തി രൂ​പ​വ​ത്ക​രി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ഖു​ത്ത്ബ​ക്ക് മു​മ്പ് പ​ത്ത് മി​നി​റ്റ് ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് കൗ​ണ്‍സ​ലി​ങ് ന​ൽ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കും. ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റു​ക​ളി​ല്‍ കൊ​ണ്ടു​പോ​കേ​ണ്ട​വ​ർ​ക്ക് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സ ന​ൽ​കും.

അ​മ്പാ​യ​ത്തോ​ട്ടി​ലെ ര​ണ്ട് മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളും അ​മ്പാ​യ​ത്തോ​ട് മേ​ഖ​ല മ​ഹ​ല്ല് കോ​ഓ​ഡി​നേ​ഷ​ന്‍ സ​മി​തി​യും ചേ​ര്‍ന്ന് ‘കൈ​കോ​ര്‍ക്കാം, മ​ഹാ​വി​പ​ത്തി​നെ​തി​രെ’ എ​ന്ന പേ​രി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം ന​ട​ത്തും. പ്ര​ദേ​ശ​ത്ത് ല​ഹ​രി​മാ​ഫി​യ​ക​ളെ അ​മ​ര്‍ച്ച​ചെ​യ്യാ​ന്‍ അ​ഞ്ച് തീ​രു​മാ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കും. രാ​ത്രി 10നു​ശേ​ഷം അ​മ്പാ​യ​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ അ​നാ​വ​ശ്യ​മാ​യ കൂ​ടി​ച്ചേ​ര​ലു​ക​ള്‍, പു​റ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടേ​യും ആ​ളു​ക​ളു​ടെ​യും വ​ര​വ് എ​ന്നി​വ ക​മ്മി​റ്റി നി​രീ​ക്ഷി​ക്കും. വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​ൽ​പ​ന നി​രീ​ക്ഷി​ക്കും. അ​ത്ത​രം വീ​ട്ടു​കാ​രെ പി​ന്തി​രി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. വീ​ട്ടി​ലെ ഏ​തെ​ങ്കി​ലും അം​ഗം ല​ഹ​രി​വി​പ​ണ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ ഒ​രു​വി​ധ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കും. കൗ​ൺ​സ​ലി​ങ് അ​ട​ക്ക​മു​ള്ള ചി​കി​ത്സ​ക​ള്‍ക്ക് ക​മ്മി​റ്റി വേ​ണ്ട സ​ഹാ​യം ന​ൽ​കും. ഇ​തി​ന് കോ​ഓ​ഡി​നേ​ഷ​ന്‍ സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ് ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ര​സി​ക്കും.

ല​ഹ​രി​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ സം​ഭാ​വ​ന​ക​ളും സ​ൽ​ക്കാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കി​ല്ല. ക​മ്മി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പി​ന് ശേ​ഷ​വും ല​ഹ​രി പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​വ​രു​മാ​യും കു​ടും​ബ​വു​മാ​യും മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് ഒ​രു ബ​ന്ധ​വും ഉ​ണ്ടാ​വി​ല്ല. അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹം, മ​ര​ണം മ​റ്റു വി​ശേ​ഷ ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ൽ മ​ഹ​ല്ലി​ലെ ഉ​ത്ത​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​വ​രി​ല്‍നി​ന്ന് സാ​മ്പ​ത്തി​ക​മാ​യി ഒ​രു വ​രു​മാ​ന​വും മ​ഹ​ല്ല് ക​മ്മി​റ്റി ഈ​ടാ​ക്കി​ല്ലെ​ന്നും തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. താ​മ​ര​ശ്ശേ​രി അ​മ്പ​ല​മു​ക്കി​ലെ കൂ​രി​മു​ണ്ട​യി​ല്‍ പ്ര​വാ​സി​യു​ടെ വീ​ട്ടി​ലെ​ത്തി ല​ഹ​രി​മാ​ഫി​യ ഗു​ണ്ടാ​യി​സം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​ന്‍ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍ ഉ​ള്‍പ്പെ​ടെ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intoxicationMahal committees
News Summary - Mahal committees against intoxication
Next Story