അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനകീയ മാർച്ച്
text_fieldsതാമരശ്ശേരി: കൊട്ടാരക്കോത്ത് ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ പ്ലാൻറിനെതിരെ ജനകീയ സമരസമിതി ബഹുജന മാർച്ചും പ്രതിഷേധ യോഗവും നടത്തി. സമരത്തിൽ ഉടനീളം പ്ലാന്റ് ഉടമകൾക്കും അതിനുവേണ്ടി സ്ഥലം നൽകിയവർക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അറവ് മാലിന്യ പ്ലാന്റിനെതിരെ ഒരുവർഷത്തോളമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരത്തിലാണ്.
സമരപരിപാടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ രാഷ്ടീയ പാർട്ടികളുടെ കൊടികൾ സമരപ്പന്തലിൽ സ്ഥാപിച്ചു. പ്രതിഷേധ യോഗം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സമര സമിതി ചെയർമാനുമായ ഷംസീർ പോത്താറ്റിൽ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനറും വാർഡ് മെംബറുമായ കെ.ജി. ഗീത അധ്യക്ഷത വഹിച്ചു. കെ.സി. വേലായുധൻ, ശാഫി വളഞ്ഞപാറ, കെ. ദാമോദരൻ, നാഫി കൊട്ടാരക്കോത്ത്, കെ.ടി. ഇബ്രാഹിം, ആയിശാബീവി എന്നിവർ സംസാരിച്ചു. ടി.എം. അബ്ദുൽ റഷീദ് സ്വാഗതവും ഷീബ സജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.