മുറമ്പാത്തി ഗവ. എൽ.പി സ്കൂളിെൻറ ഭൂമി കൈയേറിയതായി പരാതി
text_fieldsകോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുറമ്പാത്തി ഗവ. എൽ.പി സ്കൂളിെൻറ ഭൂമി കൈയേറിയതായി പരാതി. 1961ൽ സ്ഥാപിതമായ സ്കൂളിന് 49.64 സെൻറ് ഭൂമിയാണ് ഉണ്ടായിരുന്നത്. സ്കൂൾ നവീകരണത്തിെൻറ ഭാഗമായി താലൂക്ക് സർവേ വിഭാഗത്തിെൻറ നേതൃത്വത്തിൽ ഭൂമി വീണ്ടും അളന്നപ്പോഴാണ് കൈയേറ്റം ശ്രദ്ധയിൽപെട്ടത്.
സർവേപ്രകാരം ഒമ്പത് സെൻറ് സ്ഥലം സ്കൂളിന് നഷ്ടപ്പെട്ടതായി വ്യക്തമായി. സ്കൂൾ നവീകരിക്കാൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ 15 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പ്രവൃത്തി തുടങ്ങാനായിട്ടില്ല. സ്കൂളിെൻറ ഭൂമി പൂർണമായും തിരിച്ചുപിടിച്ചതിനു ശേഷമേ ചുറ്റുമതിൽ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ ആരംഭിക്കാനാവൂ.
കൈയേറ്റ വിവരമറിഞ്ഞ് പ്രദേശത്തുകാരും സന്നദ്ധസംഘടനകളും പരാതികളുമായി രംഗത്തെത്തി. കർമസേന മുറമ്പാത്തിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്, താമരശ്ശേരി തഹസിൽദാർ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് കാണിച്ച് പ്രദേശത്തെ നൂറുകണക്കിനാളുകളുടെ ഒപ്പ് ശേഖരിച്ചുണ്ടാക്കിയ ഭീമഹരജിയും ഇവർ തയാറാക്കി. വിഷയവുമായി ബന്ധപ്പെട്ട പരാതി കിട്ടിയിട്ടുണ്ടെന്നും പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നും താമരശ്ശേരി ലാൻഡ് റവന്യൂ തഹസിൽദാർ സതീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.