ആകാശയാത്രയുടെ ഒന്നരപ്പതിറ്റാണ്ട്; ഇടവേളകളിൽ എഴുത്തും വായനയുമായി ഷബ്ന മോളി
text_fieldsതാമരശ്ശേരി: ഒന്നരപ്പതിറ്റാണ്ടായി കുവൈത്ത് എയർവേസിൽ എയർഹോസ്റ്റസായി ആയി ജോലി ചെയ്യുന്ന ഷബ്ന മോളിക്ക് എഴുത്തും വായനയും ഇടവേളകളില്ലാത്തതാണ്. ലോകത്തിന്റെ ഏതു ഭാഗങ്ങളിലേക്കും ആകാശസഞ്ചാരം നടത്തുന്നതിനിടെയും ശബ്ന എഴുത്തിനും വായനക്കുമായി സമയം മാറ്റിവെക്കും.ഏഴാം ക്ലാസിൽ തുടങ്ങിയ സാഹിത്യത്തോടുള്ള ഇഷ്ടം ആകാശ ജോലിക്കിടയിലും ഒട്ടും കുറഞ്ഞിട്ടില്ല.
അഭീതുവിന്റെ ആകാശക്കൊട്ടാരം എന്ന നോവലും ബലിയാടുകള്‍ എന്ന കുഞ്ഞാടുകള്‍, കണ്ണാടി ബിംബങ്ങൾ എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഈ എഴുത്തുകാരി.
പെൺകുട്ടികൾ സുരക്ഷിത ബോധത്തോടെ ആത്മാഭിമാനത്തോടെ നിർവഹിക്കാൻ കഴിയുന്ന ജോലിയാണ് എയർ ഹോസ്റ്റസിന്റേതെന്ന് ഷബ്ന മോളി പറയുന്നു.
താമരശ്ശേരി കാരാടി പാറക്കല്‍ വീട്ടില്‍ പരേതനായ കുട്ടിഹസന്റെയും ആയിഷയുടെയും മകളാണ്. താമരശ്ശേരി ജി.യു.പി സ്‌കൂള്‍, പുതുപ്പാടി ജി.എച്ച്.എസ്, ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളജ്, ധർമപുരി കോളജ് ഓഫ് നഴ്‌സിങ്, ഡല്‍ഹിയിലെ ഫ്രാങ്ക്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയിനിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.