ഐ.ഐ.ടി ഗവേഷക വിദ്യാർഥി കെ.ടി. മിഷാലിന് പിയരാസൊ ഇന്റർനാഷനൽ അവാർഡ്
text_fieldsതാമരശ്ശേരി: ചന്ദ്രനിലെ ജലാംശത്തെക്കുറിച്ചുള്ള പഠനത്തിന് ഗവേഷക വിദ്യാർഥിക്ക് പിയരാസൊ ഇന്റർനാഷനൽ അവാർഡ്. ഉണ്ണികുളം സ്വദേശി കെ.ടി. മിഷാലാണ് അവാർഡിന് അർഹനായത്.
ഐ.ഐ.ടി കാൺപൂരിലെ ഗവേഷക വിദ്യാർഥിയാണ് മിഷാൽ. ചന്ദ്രനിലെ കോംപ്ടൺ ബെൽകോവിച്ച് അഗ്നിപർവത സമുച്ചയത്തിലെ ജലാംശത്തെക്കുറിച്ച് നടത്തിയ ശ്രദ്ധേയമായ ഗവേഷണത്തിനാണ് അമേരിക്കയിലെ പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിയരാസൊ ഇന്റർനാഷനൽ സ്റ്റുഡന്റ് ട്രാവൽ അവാർഡിന് അർഹത നേടിയത്. 2025 മാർച്ച് 10 മുതൽ 14 വരെ അമേരിക്കയിലെ ടെക്സാസിൽ നടക്കുന്ന ലൂണാർ ആൻഡ് പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ രണ്ട് ലക്ഷത്തോളം രൂപയുടെ അവാർഡും പ്രശസ്തി പത്രവും നൽകി ആദരിക്കും.
ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഷാലിന്റെ ഗവേഷണം ഇതിനകംതന്നെ ശ്രദ്ധ നേടിയിരുന്നു 2023-ൽ, ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക ചന്ദ്രധ്രുവങ്ങളിൽ സ്ഥിരമായി നിഴൽ വീഴുന്ന പ്രദേശങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള ഗവേഷണത്തിന് സ്റ്റീഫൻ ഇ. ഡ്വോർണിക് അവാർഡും ഇന്ത്യൻ പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ ഏർലി കരിയർ റിസർച്ചർ അവാർഡും, ഐ.എസ്.ആർ.ഒ. യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ശാസ്ത്ര സിമ്പോസിയങ്ങളിൽ മികച്ച ഗവേഷണത്തിനുള്ള അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മങ്ങാട് സ്വദേശിയാണ്. റിട്ട. അധ്യാപകൻ അബ്ദുൾ കരീമിന്റെയും മുനീറ യുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.