താമരശ്ശേരിയിൽ വീതംെവപ്പ് രാഷ്ട്രീയം നിർത്തണെമന്ന് അണികൾ
text_fieldsതാമരശ്ശേരി: പഞ്ചായത്ത് ഭരണസമിതിയിൽ കഴിഞ്ഞ കാലങ്ങളിെല േപാലെ വർഷം തോറുമുള്ള സ്ഥാനമാനങ്ങൾ വീതം വെക്കുന്നതിനെതിരെ എതിർപ്പുമായി അണികൾ രംഗത്ത്.
മറ്റു പഞ്ചായത്തുകളിൽനിന്ന് വ്യത്യസ്തമായി ഇവിടെ വർഷം േതാറും പ്രസിഡൻറ്, െെവസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ മാറിമാറി വരുന്നത് വികസനത്തിന് തടസ്സമാകുന്നെന്നാണ് അണികളുടെ വിമർശനം. താമരശ്ശേരി പഞ്ചായത്ത് പതിറ്റാണ്ടുകളായി യു.ഡി.എഫിനൊപ്പം നിൽക്കുന്നതാണ്. ലീഗും േകാൺഗ്രസും പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനങ്ങൾ വീതംവെക്കുകയാണ് ചെയ്തുവരുന്നത്.
മുന്നണി മര്യാദ എന്നനിലയിലാണ് ഇങ്ങനെ ഇടക്കിടെ വീതം െവക്കുന്നെതന്നാണ് േനതാക്കളുടെ വാദം. എന്നാൽ, സമീപ പഞ്ചായത്തുകളിൽ ഇത്തരമൊരു സംവിധാനത്തിലല്ല ഭരണം നടത്തുന്നത്.
അവിടങ്ങളിൽ ഏറ്റവും വലിയ കക്ഷി അഞ്ച് വർഷവും പ്രസിഡൻറ് സ്ഥാനം കൈയാളുന്നു. മറ്റു ഘടകകക്ഷികൾക്ക് െെവസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനങ്ങൾ അഞ്ചുവർഷത്തേക്കുതന്നെ നൽകുകയാണ് പതിവ്. താമരശ്ശേരിയിൽ കഴിഞ്ഞ രണ്ടു ഭരണസമിതികളിലായി ആറ് പ്രസിഡൻറുമാരാണ് ഭരിച്ചത്. ലീഗിലെയും േകാൺഗ്രസിെലയും േനതാക്കൾ വർഷം തോറും മാറി മാറി ഭരിക്കുന്നത് തുടർ ഭരണത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
പല പദ്ധതികളും ഇതുമൂലം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമാണുള്ളെതന്നാണ് വ്യാപക വിമർശനം. ഇടക്കിടെയുള്ള നേതൃമാറ്റം പല പദ്ധതികളും നോക്കുകുത്തിയായി മാറുന്നതിനും വികസന പദ്ധതികൾ ഇഴയുന്നതിനുെമല്ലാം കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.