സ്കൂൾ പാചക തൊഴിലാളികളെ അനുമോദിച്ച് അധ്യാപകെൻറ വേറിട്ട വിരമിക്കൽ ചടങ്ങ്
text_fieldsതാമരശ്ശേരി: സ്കൂൾ പാചക തൊഴിലാളികളെ അനുമോദിച്ച് വേറിട്ട വിരമിക്കൽ ചടങ്ങിന് നേതൃത്വം നൽകി അധ്യാപകൻ. വിദ്യാഭ്യാസ ജില്ലയിലെ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും വടകര സ്വദേശിയുമായ വിനോദ് ചെറിയത്താണ് തന്റെ വിരമിക്കൽ പാചക തൊഴിലാളികളെ അനുമോദന ചടങ്ങാക്കി മാറ്റിയത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം ആരംഭിച്ചത് മുതലാണ് പി.എം. തങ്കവും , സി.പി. വത്സലയും പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാചക തൊഴിലാളികളായി സേവനം തുടങ്ങിയത്.
വർഷങ്ങളായി കുട്ടികൾക്ക് ദിവസവും രുചികരമായ ഭക്ഷണം പാചകം ചെയ്ത് നൽകുന്ന ഇരുവർക്കും അനുമോദന ചടങ്ങ് നവ്യാനുഭവമായി. കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാനകമ്മിറ്റി അംഗം , നോൺ പ്രൊട്ടക്റ്റഡ് ടീച്ചേഴ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വിനോദ് ചെറിയത്ത് ,സർവ്വശിക്ഷ അഭിയാന് കീഴിൽ വടകര ബി.ആർ.സി കോ- ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനുമോദന ചടങ്ങിൽ ഇ.ആർ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. വിനോദ് ചെറിയത്ത് ഉപഹാരങ്ങൾ നൽകി. പ്രഥമ അധ്യാപിക ടി.കെ.ശ്രീലത , വി.കെ. വിനോദ് കുമാർ , കെ.ബിന്ദു , സി.ആർ.രജിതകുമാരി , പി.രതീഷ് , കൃഷ്ണ പ്രസാദ് , എം.പി. ഹാരിസ് , കെ. പ്രസീല , വി.കെ. പുഷ്പലത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.