വെല്ലുവിളികളെ തോൽപിച്ച് അവൾ സ്കോളർഷിപ് പരീക്ഷക്കെത്തി
text_fieldsതാമരശ്ശേരി: ജന്മനാലുള്ള ശാരീരിക പ്രയാസങ്ങളും പരാധീനതകളും വകവെക്കാതെ ജസ ഫാത്തിമയെന്ന കൊച്ചു മിടുക്കി വീൽചെയറിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷക്കെത്തി.
അപൂർവ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗത്തിെൻറ ഇരയായ കൊച്ചു മിടുക്കി കിലോമീറ്ററുകൾ അകലെയുള്ള കോരങ്ങാട് ഗവ.എൽ.പി.സ്കൂളിൽ സജ്ജീകരിച്ച പരീക്ഷ ഹാളിൽ നേരത്തേ തന്നെ എത്തിയിരുന്നു. പിതാവിനൊപ്പം വാഹനത്തിലെത്തിയ ജസ സ്കൂൾ ഗ്രൗണ്ടിലൂടെ ഇലക്ട്രിക് വീൽചെയർ സ്വയം ഓടിച്ചാണ് ഭിന്നശേഷി സൗഹൃദമായി സജ്ജീകരിച്ച പരീക്ഷ ഹാളിലെത്തിയത്.
കൂട്ടുകാർക്കൊപ്പം നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് പരീക്ഷ എഴുതിയതെന്ന് ജസ പറഞ്ഞു. ഈർപ്പോണ എം.എൽ.പി സ്കൂൾ അധ്യാപകനായ തച്ചംപൊയിൽ തലപ്പൊയിൽ ജിഫൈൽ മാസ്റ്ററുടെയും ആബിദയുടെയും മകളായ ജസ ഇപ്പോൾ വലിയപറമ്പ എ.എം.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ജസ ഇലക്ട്രോണിക് വീൽ ചെയറിലാണ് സ്കൂളിലും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.