കളഞ്ഞുകിട്ടിയ പണം ഉടമക്ക് നൽകിയയാളുടെ വീട്ടിൽ കവർച്ച
text_fieldsതാമരശ്ശേരി: കളഞ്ഞുകിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി തിരികെയെത്തിയ ആളുടെ വീട്ടിൽ കവർച്ച. താമരശ്ശേരി കാരാടി പാറക്കല്‍വീട്ടില്‍ പി.കെ. ശംസുദ്ദീനാണ് ദുരനുഭവം.
കൊണ്ടോട്ടിയിലെ കൊറിയര്‍ സര്‍വിസിെൻറ വാനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ശംസുദ്ദീന് ശനിയാഴ്ച ഉച്ചക്ക് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് പതിനായിരം രൂപയും രേഖകളും അടങ്ങിയ പഴ്സ് വീണുകിട്ടി. മുക്കം പൊലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപിച്ച് മടങ്ങവേ ഉടമ സ്ഥലത്തെത്തിയെന്ന് അറിയിച്ച് സ്റ്റേഷനിൽനിന്ന് വിളിച്ചു. പൊലീസിെൻറ സാന്നിധ്യത്തിൽ ഉടമക്ക് പഴ്സ് നൽകിയ ചാരിതാർഥ്യത്തോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. പിൻവാതിൽ തകർത്ത നിലയിലാണ്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും. രണ്ട് പെണ്‍മക്കളുടെ പണക്കുടുക്ക പോലും കുത്തിത്തുറന്നിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ച ഒരു ജോഡി സ്വർണക്കമ്മലും അപഹരിച്ചു.
കുടുക്കയിലെ കറന്‍സി മാത്രം ഇരുപതിനായിരം രൂപക്കടുത്തുണ്ടെന്ന് ശംസുദ്ദീന്‍ പറയുന്നു. നാണയങ്ങളും മറ്റും കള്ളന്‍ എടുത്തിട്ടില്ല. പത്തു ദിവസമായി ഷംസുദ്ദീെൻറ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. നാലുദിവസം മുമ്പാണ് ഇദ്ദേഹം ജോലിക്കായി പോയത്. ജോലി ആവശ്യാർഥം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്നത് മനസ്സിലാവുന്നത്.
ദരണ്ടുദിവസം മുമ്പ് സമീപത്തെ വീട്ടില്‍ കള്ളന്‍ കയറിയിരുന്നു. അന്നാവാം തെൻറ വീട്ടിലും കവര്‍ച്ച നടന്നതെന്ന് ശംസുദ്ദീന്‍ കരുതുന്നു. നന്മ ചെയ്ത് മടങ്ങിയ വഴിക്കുതന്നെ ഇത്തരമൊരു ദുരനുഭവം നേരിട്ടതിെൻറ ആഘാതത്തിലാണ് ശംസുദ്ദീന്‍. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.