പോക്സോ കേസ് പ്രതിയെ ജയിലിൽ കയറ്റിയില്ല; വട്ടംകറങ്ങി പൊലീസ്
text_fieldsവടകര: പോക്സോ കേസിൽ റിമാൻഡിലായ പ്രതിയെ വടകര സബ് ജയിലിൽ കയറ്റിയില്ല. ഇത് പൊലീസിനെ വട്ടം കറക്കി. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കസബ പൊലീസ് അറസ്റ്റ് ചെയ്ത വളയം മഞ്ചാന്തറ സ്വദേശി കളത്തിൽ ബിജുവിനെയാണ് ജയിൽ അധികൃതർ തിരിച്ചയച്ചതായി പരാതി ഉയർന്നത്.
ബുധനാഴ്ച കോടതി റിമാൻഡ് ചെയ്ത പ്രതിയുമായി രണ്ട് പൊലീസുകാർ രാത്രി എട്ടിന് സബ് ജയിലിൽ എത്തിയെങ്കിലും മാനസിക വിഭ്രാന്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതർ പ്രതിയെ ജയിലിൽ കയറ്റാൻ അനുമതി നൽകിയില്ല. കോടതി ഉത്തരവുമായാണെത്തിയതെന്ന് പറഞ്ഞ് പൊലീസ് ഏറെ നേരം ജയിലിന് പുറത്ത് കാത്തുനിന്നു.
അവസാനം രാത്രി 11ന് വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, അവിടെ നിന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിയെ മാറ്റി. കുതിരവട്ടത്ത് എത്തിയ പൊലീസ് പ്രതിക്ക് കിടത്തി ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞതോടെ തിരിച്ച് പുലർച്ചയോടെ വീണ്ടും പ്രതിയുമായി സബ് ജയിലിലെത്തുകയായിരുന്നു. പിന്നീട് പൊലീസുകാർ ജയിൽ അധികൃതരെ നിർബന്ധിച്ച് പ്രതിയെ ജയിലിൽ കയറ്റിവിടുകയായിരുന്നു.
പ്രതിയെ ജയിലിൽ കയറ്റാത്ത നടപടി കോടതിയലക്ഷ്യമാണെന്നാണ് പൊലീസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ, പ്രതി പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരുന്നതിനാലും ചികിത്സ ലഭ്യമാക്കാൻ നിർദേശിക്കുകയാണുണ്ടായതെന്നും ചികിത്സയുടെ ആവശ്യകത പിന്നീട് പൊലീസിന് ബോധ്യമായെന്നും മറിച്ചുള്ളത് ശരിയല്ലെന്നുമാണ് ജയിൽ സൂപ്രണ്ടിെൻറ വിശദീകരണം.
ലക്ഷ്മിയുടെ ധീരതക്ക് മന്ത്രിയുടെ അഭിനന്ദനം
കോഴിക്കോട്: നഗരത്തിൽ നടന്നുപോകുേമ്പാൾ അപമര്യാദയായി പെരുമാറിയ യുവാവിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ച ലക്ഷ്മി സജിത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അഭിനന്ദനം. റഹ്മാനിയ്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ലക്ഷ്മിയോട് ബുധനാഴ്ചയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ ബിജു അപമര്യാദയായി പെരുമാറിയത്. പ്രതി റിമാൻഡിലാണ്.വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ മന്ത്രി ലക്ഷ്മിയെ വിഡിയോ കാൾ ചെയ്യുകയായിരുന്നു. ലക്ഷ്മി ക്ലാസിലുള്ളേപ്പാഴായിരുന്നു മന്ത്രിയും ഭാര്യ പാർവതിയും വിളിച്ച് അഭിനന്ദിച്ചത്.
സ്കൂൾ പ്രിൻസിപ്പലുമായും ശിവൻകുട്ടി സംസാരിച്ചു. ലക്ഷ്മിയുടേത് പെൺകരുത്തിെൻറ മികച്ച മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചുനിൽക്കുകയല്ല, ധീരമായി പ്രതിരോധിക്കുകയാണുവേണ്ടതെന്ന് ഈ പെൺകുട്ടി ഓർമിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ൈതക്വാൻഡോ പരിശീലിച്ചതിനാലാണ് ലക്ഷ്മിക്ക് ആക്രമിയെ എളുപ്പം കീഴടക്കാൻ സഹായകമായത്. ആരോഗ്യസംരക്ഷണത്തോടൊപ്പം ആയോധന കലകൾ പഠിക്കുന്നത് സ്വയം പ്രതിരോധത്തിനും സഹായകമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ല കോടതി ജീവനക്കാരനായ കോട്ടൂളി തായാട്ട് സജിത്തിെൻറയും ജലസേചന വകുപ്പ് ജീവനക്കാരി നിമ്നയുടെയും മകളാണ് ലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.