പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവും പിഴയും
text_fieldsനാദാപുരം : പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 16 വർഷം തടവും 40,000 രൂപ പിഴയും അടക്കാൻ നാദാപുരം ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷ വിധിച്ചു. അഴിയൂർ കോറോത്ത് റോഡ് സുല്ലീസ് വീട്ടിൽ കെ.പി. ഫിറോസി (50)നെയാണ് കോടതി ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ ജില്ലക്കാരിയായ 11കാരിയെ 2018ൽ സ്കൂൾ വാർഷിക പരീക്ഷക്ക് ശേഷവും തുടർന്നുള്ള ദിവസങ്ങളിലും അഴിയൂരിലെ വീട്ടിൽ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചോമ്പാല എസ്.ഐ വി. നസീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫിസറും സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ പി.എം. ഷാജി കേസ് നടപടികളെ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.