കഞ്ചാവ് കടത്തിയ പ്രതിയെ മഹാരാഷ്ട്രയിലെത്തി പിടികൂടി
text_fieldsകോഴിക്കോട്: കാറില്‍ ഒളിപ്പിച്ചു കടത്തിയ 52 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയെ മഹാരാഷ്ട്ര താണെ ജില്ലയില്‍നിന്ന് കേരള പൊലീസ് സാഹസികമായി പിടികൂടി. നടക്കാവ് വൈ.എം.സി.എ ക്രോസ് റോഡിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ കല്യാണ്‍ സമര്തക് നഗര്‍ സ്വദേശി രവി വസന്ത് ജൈസ്വാള്‍ (35) ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ രമേശിന്റെ നേതൃത്വത്തില്‍ സംഘം താണയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. താണ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതികൾ താമസിക്കുന്ന സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീട് കണ്ടെത്തിയ പൊലീസ് സംഘം അയല്‍വാസികളുടെ പ്രതിഷേധം വകവെക്കാതെ പിടികൂടുകയായിരുന്നു. കല്യാണ്‍ ജെ.എഫ്.സി.എം ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ ചൊവ്വാഴ്ച വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.