'നമ്മുടെ കോഴിക്കോട്' പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsകോഴിക്കോട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ 'നമ്മുടെ കോഴിക്കോട്' െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുമെന്ന് കലക്ടര്‍ സാംബശിവറാവു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മാനാഞ്ചിറ സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ പങ്കെടുക്കും.
'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച പരിപാടികളുടെ പ്രവര്‍ത്തനം ലളിതമായും കാലതാമസം കൂടാതെയും സജ്ജമാകുന്ന വിധത്തിലാണ് പദ്ധതിക്കായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്ട്ടലും രൂപകൽപന ചെയ്തത്.
പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടെയും പങ്കാളിത്തം വിവര സാങ്കേതികവിദ്യയിലൂടെ ഉറപ്പാക്കലാണ് 'നമ്മുടെ കോഴിക്കോടി'െൻറ ലക്ഷ്യം. സര്‍ക്കാറിെൻറ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരവും ലഭ്യമാകും.
പരാതികള്‍ കാലതാമസം കൂടാതെ ബന്ധപ്പെട്ട വകുപ്പുകളിലേക്കെത്തിക്കും.
പൊതുജന സേവകരുമായി ആവശ്യാനുസരണം കൂടിക്കാഴ്ച്ചക്കായി മുന്‍കൂര്‍ നിശ്ചയിക്കാനും നേരിട്ടോ, വിഡിയോ/ഫോണ്കാളിലൂടെയോ സംസാരിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാറിെൻറ വിവിധ കാമ്പയിനുകളില്‍ ക്രിയാത്മകവും പ്രായോഗികവും നൂതനവുമായ ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറുന്നതിനും സര്‍ക്കാറിെൻറ വിവിധ ഉദ്യമങ്ങളില്‍ പങ്കാളികളാകുന്നതിനുമുള്ള തുറന്ന വേദിയൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ചെയ്യുന്നതെന്നും കലക്ടര്‍ പറഞ്ഞു.
ഉദയം, എനേബിളിങ് കോഴിക്കോട്, ക്രാഡില്‍, ഹാപ്പിഹില്, മാനസികാരോഗ്യകേന്ദ്ര വികസനം, സുഫലം, മിഷന് തെളിനീര്, മിഷന്‍ക്ലീന്‍ ബീച്ച്, മിഷന് സുന്ദര പാതയോരം ആരോഗ്യജ്വാല, ആരോഗ്യജാഗ്രത, സ്മാര്‍ട്ട് ചലഞ്ച് തുടങ്ങിയവ 'നമ്മുടെ കോഴിക്കോടി'ലെ പദ്ധതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.