ഗുണ്ടാരാജ് തടയാൻ 'അണിയറ പ്രതി'കളുടെ പ്രൊഫൈൽ തയാറാക്കി ക്രൈംബ്രാഞ്ച്
text_fieldsഗുണ്ടാരാജ് തടയാൻ 'അണിയറ പ്രതി'കളുടെ പ്രൊഫൈൽ തയാറാക്കി ക്രൈംബ്രാഞ്ച്
കെ.ടി. വിബീഷ്കോഴിക്കോട്: വർധിച്ചുവരുന്ന ഗുണ്ടാരാജിന് തടയിടാൻ വിവിധ കുറ്റകൃത്യങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ പ്രൊഫൈലുകൾ തയാറാക്കി ക്രൈംബ്രാഞ്ച്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്വട്ടേഷൻ, സ്വർണ കവർച്ച, തട്ടിക്കൊണ്ടുപോകൽ, പലിശക്കെണിയിൽ വസ്തു കൈവശപ്പെടുത്തൽ, പിടിച്ചുപറി, വ്യാജരേഖ ചമക്കൽ, ഹണിട്രാപ് ഉൾപ്പെടെ കേസുകളിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതിയാവാതെ രക്ഷപ്പെട്ടവരുടെ വിവരങ്ങൾ സംസ്ഥാന തലത്തിൽ ശേഖരിച്ചാണ് പ്രൊഫൈലുകൾ തയാറാക്കിയത്.
ലോക്കൽ പൊലീസിനുപുറമെ, സ്വർണക്കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവൻറിവ് വിഭാഗത്തിൽനിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സിൽ (ഡി.ആർ.ഐ) ഇതിനായി വിവരങ്ങൾ ശേഖരിച്ചിരുന്നു. രജിസ്റ്റർ െചയ്യാത്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളും പരിശോധിച്ചു.
കരിപ്പൂർ സ്വർണക്കടത്തും ഇതുമായി ബന്ധപ്പെട്ട അഞ്ചുപേരുടെ അപകടമരണവും ക്വട്ടേഷൻ പ്രവർത്തനവുമെല്ലാം പുറത്തുവന്നതോടെയാണ് ഗുണ്ടാരാജ് തടയുക ലക്ഷ്യമിട്ടുള്ള സമാന്തര അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചത്. കഴിഞ്ഞ 10 വർഷം റിപ്പോർട്ട് ചെയ്ത കേസുകൾ പരിശോധിച്ച് 600ഓളം പേരുടെ പ്രൊഫൈലാണ് തയാറാക്കിയത്. സ്വര്‍ണനികുതിയും പിഴയുമടച്ചാൽ സ്വർണക്കടത്ത് കാരിയർമാർക്ക് കേസിൽനിന്നൂരാമെന്നതിനാൽ ചിലർ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കൂട്ടരുടെയടക്കം പ്രൊഫൈലായതോടെ ഇവരുടെ നാട്ടിലെ പ്രവർത്തനം, വിദേശയാത്ര തുടങ്ങിയവ നിരീക്ഷിക്കും. ഇവരിൽ പലരും ഉപയോഗിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ പേരിലെടുത്ത മൊബൈൽ സിം കാർഡുകളാണെന്ന് വ്യക്തമായിട്ടുണ്ട്.
ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി. സന്തോഷിെൻറ നേതൃത്വത്തിൽ തയാറാക്കിയ പ്രൊഫൈലുകൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് പരിശോധിച്ചശേഷം ഡി.ജി.പി അനിൽ കാന്തിന് കൈമാറും. കേസിലെ പ്രതികളുടെ പ്രൊഫൈലുകൾ മാത്രമാണ് നിലവിൽ പൊലീസിെൻറ പക്കലുള്ളത്.
പ്രതിയല്ലാത്ത, അതേസമയം പിന്നണിയിലുള്ളവരുടെയും പ്രൊഫൈലുകൾ തയാറാക്കി നിരീക്ഷിക്കുന്നതോടെ സമാന കുറ്റകൃത്യങ്ങൾ ഭാവിയിൽ കുറക്കാനാവുമെന്നാണ് പ്രതീക്ഷ. തയാറാക്കിയ പ്രൊഫൈലുകളിൽ വടക്കൻ ജില്ലക്കാരിലേറെയും സ്വർണക്കടത്ത്, സ്വർണക്കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവയിലും തെക്കൻ ജില്ലകളിലുള്ളവർ ക്വട്ടേഷൻ, പലിശക്കെണി, കവർച്ച, തട്ടിപ്പ് എന്നിവയിലുമുൾപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.