ജില്ലാനിയമ സേവന അതോറിറ്റിയുടെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഫലപ്രാപ്തി; ആര്യരാജിന് ഐസറിൽ പ്രവേശനം ലഭിച്ചു
text_fieldsകോഴിക്കോട്: സെറിബ്രൽ പാൾസി മൂലം ശാരീരിക വെല്ലുവിളി നേരിടുന്ന ആര്യാരാജിന് ഐസറിൽ പ്രവേശനം ലഭിച്ചു., ആര്യ പ്ലസ് -ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിജയിച്ചതിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടയിലാണ് ഐസറിൽ പ്രവേശനം നേടി ശാസ്ത്രജ്ഞയാവുക ആസ്ട്രോബയോളജിയിൽ ഗവേഷണം നടത്തി രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതുമാണ് ജീവിതാഭിലാഷം എന്ന കാര്യം വെളിപ്പെടുത്തുന്നത് .
ബഹു.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിയാസ് അഹമ്മദ് സന്നിഹിതനായ പ്രസ്‌തുത ചടങ്ങിൽ, ആര്യയ്ക്കൊപ്പം അവളുടെ സ്വപ്നസാഫല്യത്തിന് ഒപ്പമുണ്ടാവും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ശ്രീ.ഷൈജൽ.എം.പി നടത്തിയ നിരന്തരശ്രമങ്ങൾക്കാണ് ഫലപ്രാപ്തിയുണ്ടായത്. എൻട്രൻസ് പരീക്ഷയിൽ കൂടുതൽ സമയം അനുവദിക്കണമെന്നും, തനിയ്ക്ക് ആശയവിനിമയം നടത്താൻ പറ്റിയ സ്ക്രൈബിനെ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ആര്യയുടെ ഹരജിയിൽ, ഐസർ മേധാവികളെ കക്ഷി ചേർത്തുകൊണ്ട് നടത്തിയ അദാലത്തിൽ, ഓരോ മണിക്കൂറിനും കൂടുതലായി 30മിനിറ്റ് (3മണിക്കൂർ പരീക്ഷയിൽ മൊത്തം 90മിനിറ്റ്) അനുവദിച്ചു നൽകണമെന്നും, ആര്യ ആവശ്യപ്പെട്ട തുല്ല്യയോഗ്യതയുള്ള സ്ക്രൈബിനെത്തന്നെ പരീക്ഷ എഴുതുന്നതിന് അനുവദിക്കണമെന്നും (സാധാരണ കുറഞ്ഞ യോഗ്യതയുള്ളവരെയാണ് അനുവദിക്കാറുള്ളത്) ഡി.എൽ. എസ്എ. മുമ്പോട്ടു വച്ച നിർദ്ദേശം ഐസർ ജോയന്റ് ഡയറക്ടർ അഡ്മിഷൻ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഐസറിനു വേണ്ടി ജോയിൻ്റ് അഡ്മിഷൻ കമ്മിറ്റി ചെയർമാൻ ശ്രീ.അനന്ത ദാസ് ഗുപ്ത,, പ്രൊഫ.ഇൻചാർജ് ഓഫ് അഡ്മിഷൻ ശ്രീനിവാസ മൂർത്തി, കേണൽ റോബിൻസൺ ജോർജ്, ഐസർ രജിസ്ട്രാർ രമേഷ് ചന്ദ്ര നാഥ്, Dr. വിമേഷ് വിജയൻ, അഭിഭാഷക അഡ്വ.സുചിത്ര എന്നിവർ ഹാജരായിരുന്നു.ഡി.എൽ.എസ്.എ.സെക്രട്ടറി ശ്രീ.എം. പി. ഷൈജലിനു പുറമേ ,CRC ഡയറക്ടർ Dr. റോഷൻ ബിജ്ലിയും ആര്യയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനു വേണ്ടി സന്നിഹിതനായിരുന്നു. ഐസർ പ്രവേശന പരീക്ഷയുടെ ഫലം വന്നപ്പോൾ ആര്യാരാജിന് പ്രവേശനം ലഭിച്ചതോടെ ജില്ലാ നിയമ സേവന അതോറിറ്റിയുടെ പ്രവർത്തന മേഖലയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുകയാണ് കുമാരി .ആര്യാ രാജിനൊപ്പം തുടർന്നും ഡി.എൽ.എസ്.എ ഉണ്ടാവുമെന്ന് ചെയർപേഴ്സണും ജില്ലാ ജഡ്ജിയുമായ ശ്രീമതി. രാഗിണിപി.യും, സെക്രട്ടറി | സ്രബ് - ജഡ്ജ്) ശ്രീ.എം.പി.ഷൈജലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.