പരസ്യ പ്രചാരണം ഇന്ന് തീരും; പാളയത്താണ് പട
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തീരുന്ന ബുധനാഴ്ച വൈകീട്ട് മൂന്ന് പ്രധാന സ്ഥാനാർഥികളുടെയും പ്രചാരണ കൊട്ടിക്കലാശം പാളയത്ത്. എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെ റോഡ് ഷോ വൈകീട്ട് 4.45ന് മാവൂർ റോഡ് വഴി പാളയത്ത് എത്തും.
യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ റോഡ് ഷോ കിഴക്കെ നടക്കാവ്, മാവൂർ റോഡ് വഴി മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് വഴി പാളയത്ത് സമാപിക്കും. എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ റോഡ് ഷോ പുതിയാപ്പ, ഭട്ട് റോഡ്, ക്രിസ്ത്യൻ കോളജ്, ബാങ്ക് റോഡ് വഴി പാളയത്ത് സമാപിക്കും.
റോഡ് ഷോകളുടെ ഒന്നിക്കൽ സമാധാനപരമാക്കാൻ എല്ലാ നടപടികളും എടുത്തതായി പൊലീസ് അറിയിച്ചു. ഓരോ സ്ഥാനാർഥിക്കും പാളയത്ത് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. എം.കെ. രാഘവന്റെ റോഡ് ഷോ രാവിലെ ഏഴരയോടെ ആരംഭിക്കും. ചാലിയം കരുവൻതുരുത്തി പാലത്തുനിന്ന് തുടക്കമാവും.
തുടർന്നു ജങ്കാർ വഴി കൈതവളപ്പ്, സിദ്ദീഖ് പള്ളി, കടുക്ക ബസാർ, കടലുണ്ടി കടവ്, കടലുണ്ടി ലെവൽക്രോസ്, ടി.എം.എച്ച്. ജങ്ഷൻ, ഫറോക്ക്, ചെറുവണ്ണൂർ, ബി.സി റോഡ്, ബേപ്പൂർ പുലിമുട്ട്, മാത്തോട്ടം വഴി ജാഥ കോഴിക്കോട് സൗത്ത് മണ്ഡലത്തിലേക്ക് കടക്കും.
തുടർന്ന് വട്ടക്കിണർ, പന്നിയങ്കര, കല്ലായി, പുഷ്പ ജങ്ഷൻ, മാങ്കാവ്, കിണാശ്ശേരി, കൊമ്മേരി, മേത്തോട്ട്താഴം, പൊറ്റമ്മൽ, തൊണ്ടയാട്, ചേവായൂർ, കോവൂർ, മെഡിക്കൽ കോളജ്, വെള്ളിപറമ്പ്, മായനാട്, കോട്ടാംപറമ്പ്, കാരന്തൂർ, ചെലവൂർ, മൂഴിക്കൽ, വെള്ളിമാടുകുന്ന്, 2/3, മലാപ്പറമ്പ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, കിഴക്കേ നടക്കാവ്, മാവൂർ റോഡിലൂടെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് വഴി റോഡ് ഷോ പാളയത്ത് സമാപിക്കും.
എളമരം കരീമിന്റെ റോഡ് ഷോ രാവിലെ എട്ടിന് പാവങ്ങാട് നിന്നാണ് തുടങ്ങുക. എരഞ്ഞിക്കൽ, പറമ്പത്ത്, അണ്ടിക്കോട്, അത്തോളി, കൊടശ്ശേരി, ഉള്ള്യേരി, നടുവണ്ണൂർ, കൂട്ടാലിട, നിർമല്ലൂർ, ബാലുശ്ശേരി, ബാലുശ്ശേരി മുക്ക്, വട്ടോളി ബസാർ, എകരൂൽ, പൂനൂർ, താമരശ്ശേരി, കൂടത്തായി, ഓമശ്ശേരി, മാനിപുരം, കൊടുവള്ളി, നരിക്കുനി, പുല്ലാളൂർ, കുരുവട്ടൂർ, പന്തീർപാടം, കുന്ദമംഗലം, ചാത്തമംഗലം, മലയമ്മ, ചൂലൂർ, മാവൂർ, പൂവാട്ടു പറമ്പ്, മെഡിക്കൽ കോളജ്, തൊണ്ടയാട്, മാവൂർ റോഡ്, പാളയം എന്നിവിടങ്ങളിലൂടെയാണ് റോഡ് ഷോ.
കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പുള്ള മൂന്ന് മുന്നണികളുടെയും റോഡ് ഷോയിൽ ചൊവ്വാഴ്ച ആയിരങ്ങളാണ് ആവേശത്തോടെ അണിനിരന്നത്. എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജിന്റെ ചൊവ്വാഴ്ചത്തെ റോഡ് ഷോ ചിന്താവളപ്പിൽ നിന്ന് ആരംഭിച്ച് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.