ഫയർഫോഴ്സ് മേധാവി മിഠായിതെരുവിലെ തീപിടിത്ത സ്ഥലം സന്ദർശിച്ചു
text_fieldsകോഴിക്കോട്: അടിക്കടി തീപിടിത്തമുണ്ടാകുന്ന മിഠായിതെരുവിൽ കൂടുതൽ ഫയർ ഹൈഡ്രൻറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുെമന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ. വാട്ടർ അതോറിറ്റിയാണ് ഫയർ ഹൈഡ്രൻറുകൾ സ്ഥാപിക്കേണ്ടത്. ഇതിന് അവരുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ഫയർഫോഴ്സ് ചെയ്യുമെന്നും അവർ പറഞ്ഞു.
അടുത്തിടെ തീപിടിത്തമുണ്ടായ എം.പി റോഡിലെ കട സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സന്ധ്യ. പഴയ കെട്ടിടങ്ങൾ അടുത്തടുത്തുള്ളതാണ് പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നത്. ഇവിടങ്ങളിലെ ഇലക്ട്രിക് വയറിങ്ങുകൾ പലതും കാലപ്പഴക്കം െചന്നവയാണെന്നതിനാൽ തീപിടിത്തസാധ്യത കൂടുതലാണ്. ഇക്കാര്യത്തിൽ കച്ചവടക്കാർ സ്വയം പരിശോധന നടത്തണം. മിഠായിതെരുവ് മേഖലയുടെ ഫയർ ഓഡിറ്റ് ഫയർഫോഴ്സ് നടത്തിയിട്ടുണ്ട്. ഇതിലെ കാര്യങ്ങൾ പരിഗണിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുക. തീപിടിത്തമുണ്ടാകാതിരിക്കാനുള്ള നടപടികൾ സംബന്ധിച്ചും തീപിടിത്തമുണ്ടായാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ചും കട ഉടമകൾക്കും ജീവനക്കാർക്കും ഫയർഫോഴ്സ് പരിശീലനം നൽകും. ജനമൈത്രി ബീറ്റ് ഓഫിസർമാർ ഇതിന് മുൻകൈയെടുക്കും. എല്ലാ കടകളിലും അഗ്നിശമന ഉപകരണങ്ങൾ ഉണ്ടെന്നുറപ്പാക്കും. സ്മോക്ക് ഡിറ്റക്ടറുകൾ ഉൾപ്പെടെ കടകളിൽ സഥാപിക്കുന്നതും നല്ലതാണ്. പൊലീസടക്കം വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് എല്ലാ തുടർ നടപടികളും കൈക്കൊള്ളുകയെന്നും അവർ കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ എം. മഹാജൻ, റീജനൽ ഫയർ ഓഫിസർ ടി. രജീഷ്, ടൗൺ അസി. കമീഷണർ പി. ബിജുരാജ് തുടങ്ങിയവരും അവർക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.